വിഎസിന്‍റെ മറുപടി: പ്രതികരിക്കുന്നില്ലെന്ന് സിപിഎം
ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ബക്കറ്റിലെ കടല്‍വെള്ളം ഉപമയ്‌ക്ക് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നല്‍കിയ മറുപടിയോടും അതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളോടും പ്രതികരിക്കുന്നില്ലെന്ന് കേന്ദ്രനേതൃത്വം.
സിപിഎം നേതാക്കള്‍ പ്രസംഗങ്ങളില്‍ പലകാര്യങ്ങളും പല പരമാര്‍ശങ്ങളും നടത്തും. മാധ്യമങ്ങളില്‍ ഇതിന് വ്യത്യസ്ഥ വ്യാഖ്യാനങ്ങലും വിശേഷണങ്ങളും വരും ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. മാധ്യമങ്ങളുടെ വ്യാഖ്യാനങ്ങളാണ് ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്ക് കാരണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായം.
ശനിയാഴ്‌ച തൃശൂരില്‍ നടന്ന ഒരു ചടങ്ങിലാണ് വിഎസ് പരോക്ഷമായി പിണറായിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ഇതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ശനിയാഴ്‌ച കാരാട്ടുള്‍പ്പെടെയുള്ള കേന്ദ്രനേതാക്കള്‍ പറഞ്ഞത്. പിണറായിയും ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
എന്തായാലും പാര്‍ട്ടിയ്‌ക്ക് അതീതനാകാനാണ് വിഎസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അത് അപകടമാണെന്നും സൂചിപ്പിച്ചുകൊണ്ട് നവകേരണ മാര്‍ച്ചിന്റെ സമാപനച്ചടങ്ങില്‍ പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ദിവസങ്ങള്‍ കഴിഞ്ഞ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഈ മറുപടിയിലൂടെ താന്‍ പൂര്‍ണമായും കീഴടങ്ങിയിട്ടില്ലെന്ന സൂചനയാണ് വിഎസ് നല്‍കുന്നത്.
പാര്‍ട്ടിയിലെ വിഭാഗീയത മറച്ചുവയ്‌ക്കാന്‍ സമ്മേളനത്തില്‍ ശ്രമങ്ങളുണ്ടായെങ്കിലും വിഎസിന്റെ ഈ പരാമര്‍ശത്തോടെ വിഭാഗീയത വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്. എന്തായാലും പ്രതികരിക്കുന്നില്ലെന്ന് പറയുന്നതുപോലെ ഇക്കാര്യം കേന്ദ്രനേതൃത്വം എന്തായാലും പൂര്‍ണമായും തള്ളിക്കളയാനിടയില്ല.
വരും ദിവസങ്ങളിലെ സംഭവങ്ങള്‍ നിരീക്ഷിച്ചശേഷമായിരിക്കും കേന്ദ്രനേതൃത്വം എന്തെങ്കിലും ഇടപെടല്‍ നടത്തുക. തിരഞ്ഞെടുപ്പ് വരെ ഇനിയൊരു പൊട്ടിത്തെറിയും ചെളിവാരിയെറിയലും ഇല്ലാതെ നോക്കുകയെന്നതാണ് കേന്ദ്രനേതൃത്വത്തിന്റെ തന്ത്രം.












Click it and Unblock the Notifications