Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസര്‍വ്വകലാശാല: ജാന്‍സി ജയിംസ്‌ വിസി

Jancy Jaims
ദില്ലി: കേരളത്തിന്‌ പുതുതായി അനുവദിച്ച കേന്ദ്രസര്‍വ്വകലാശാല കാസര്‍ക്കോട്ട്‌ സ്ഥാപിക്കും. സര്‍വ്വകലാശാലയുടെ ആദ്യ വൈസ്‌ ചാന്‍സലറായി എംജി സര്‍വകലാശാലാ മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോക്ടര്‍ ജാന്‍സി ജയിംസിനെ നിയമിച്ചു.

കേന്ദ്രമാനവശേഷി വകുപ്പിന്റെ കീഴില്‍ നേരിട്ടു പ്രവര്‍ത്തിക്കുന്ന 15 സര്‍വ്വകലാശാലകളുടെയും വൈസ്‌ ചാന്‍സലര്‍മാരെ നിയമിച്ചിട്ടുണ്ട്‌. 12 സംസ്ഥാനങ്ങളില്‍ പുതിയ സര്‍വ്വകലാശാലകളാണ്‌ സ്ഥാപിക്കുന്നത്‌. മൂന്നിടത്ത്‌ നിലവിലുള്ള സര്‍വ്വകലാശാലകളുടെ സ്ഥാനം ഉയര്‍ത്തും.

കേന്ദ്രആസൂത്രണ കമ്മീഷന്‍അംഗം ബാലചന്ദ്ര മുംഗേക്കര്‍ അധ്യക്ഷനായ സമിതിയാണ്‌ വിസിമാരെ തിരഞ്ഞെടുത്തത്‌. ഹൈദരാബാദ്‌ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇംഗ്ലീഷ്‌ ആന്റ്‌ ഫോറിന്‍ ലാംഗ്വേജസിന്റെ പ്രോ വൈസ്‌ ചാന്‍സലര്‍ മായാ പണ്ഡിറ്റഇന്റെ പേരായിരുന്നു കേരളത്തില്‍ സ്ഥാപിക്കുന്ന സര്‍വ്വകലാശാലയുടെ വൈസ്‌ ചാന്‍സലറായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തിരുന്നത്‌.

കേരള സര്‍വ്വകലാശാല താരതമ്യ സാഹിത്യപഠനകേന്ദ്രം ഡയറക്ടര്‍ സ്ഥാനത്തുനിന്നാണ്‌ ജാന്‍സി എംജി സര്‍വ്വകലാശാലാ വൈസ്‌ ചാന്‍സലര്‍ സ്ഥാനത്തെത്തിയത്‌. 2008ല്‍ പദവിയില്‍ നിന്നും വിരമിച്ചു. ഹയര്‍സെക്കണ്ടറി മുന്‍ ഡയറക്ടര്‍ ജെയിംസ്‌ ജോസഫ്‌ ആണ്‌ ഇവരുടെ ഭര്‍ത്താവ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+