പത്താംക്ലാസുകാരന്‍ അധ്യാപകനെ വെടിവച്ചു
ലഖ്‌നൊ: യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ വന്നതിന് ശകാരിച്ച അധ്യാപകനെ വിദ്യാര്‍ത്ഥി വെടിവച്ചു. ഗുരുതരമായി പരുക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശിലെ ലഖ്‌നൊവിലെ റെഡ്‌റോസ് സ്‌കൂളിലാണ് സംഭവം. പരീക്ഷാ ഹാള്‍ടിക്കറ്റ് വാങ്ങുന്നതിന് വിദ്യാര്‍ത്ഥി ശനിയാഴ്‌ച സ്‌കൂളിലെത്തിയപ്പോഴാണ് അധ്യാപകനായ അഖിലേഷ് മിശ്ര യൂണിഫോം ഇടാഞ്ഞതിന് കുട്ടിയെ വഴക്കുപറഞ്ഞത്.
തുടര്‍ന്ന് വീട്ടില്‍പോയ കുട്ടി പിതാവിന്റെ തോക്കുമായി തിരിച്ചുവന്ന് സ്‌കൂളിന് വെളിയില്‍ അധ്യാപകനെ കാത്തുനിന്നു. ഉച്ചയോടെ സ്‌കൂളിന് വെളിയിലെത്തിയ അധ്യാപകന് നേര്‍ക്ക് കുട്ടി വെടിയുതിര്‍ത്തു.
കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. പത്താംക്ലാസുകാരനായ കുട്ടി റയില്‍വേ ഉദ്യോഗസ്ഥന്റെ മകനാണ്. അധ്യാപകന്‍ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications