സമുദായം വോട്ടുബാങ്കാണെന്ന് തെളിയിക്കണം: പണിക്കര്‍

തലസ്ഥാനത്ത് നടന്ന നായര്‍ മഹാസമ്മേളനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു പണിക്കര്‍. സമുദായത്തെ സഹായിക്കുന്നവരെ മാത്രമേ ഇനി എന്‍എസ്‌എസ് പരിഗണിക്കൂ. അടുത്ത ഘട്ടം പ്രത്യക്ഷസമരമാണ്. വേണ്ടിവന്നാല്‍ എന്‍എസ്‌എസ് അതിനും സജ്ജമാണ്.
കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ ആവശ്യമായ ആത്മവീര്യം ഇന്ന് എന്‍എസ്‌എസിനുണ്ട്. കാലത്തിന്റെ പ്രയാണത്തില്‍ വന്ന ദുരിതങ്ങള്‍ നമുക്ക് തലയിലേറ്റേണ്ടി വന്നു. നമ്മുടെ അലംഭാവവും അതിന് ആക്കം കൂട്ടി- അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങളെയോ സംവരണത്തെയോ എന്‍എസ്‌എസ് എതിര്‍ത്തിട്ടില്ലന്ന് പറഞ്ഞ പണിക്കര്‍ പിന്നാക്കാവാസ്ഥ പരിഹരിക്കപ്പെടുമ്പോള്‍ ഉള്ളവന് കൊടുക്കരുതെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് തങ്ങളെന്നും പറഞ്ഞു.
ഭിക്ഷാംദേഹികളായ രാഷ്ട്രീയക്കാരുടെ ദുര്‍ഭരണത്തെത്തുടര്‍ന്ന് തുല്യനീതിയും ഭരണഘടനാപരമായ അവകാശങ്ങളും നായര്‍ സമുദായത്തിന് നിഷേധിക്കപ്പെട്ടിരിക്കുകയാണ്. അത് അനീതിയാണ്. കഴിഞ്ഞ വര്‍ഷം പത്ത് ആവശ്യങ്ങള്‍ അടങ്ങിയ മെമ്മോറാണ്ടം സര്‍ക്കാറിന് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഒരു മറുപടി പോലും തന്നില്ല.
ഒരു സര്‍ക്കാറും നായര്‍സമുദായത്തോട് നീതികാണിച്ചിട്ടില്ല. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും നായര്‍സമുദായത്തിന് തുല്യനീതി കിട്ടണം. വോട്ട് ചെയ്യുന്നതുവരെ മാത്രമേ ഇപ്പോള്‍ കടപ്പാടുള്ളു. അത് കഴിഞ്ഞാല്‍ നാം വിറക് വെട്ടികളും വെള്ളം കോരികളുമാണ്- പണിക്കര്‍ പറഞ്ഞു.












Click it and Unblock the Notifications