പൊന്നാനി: സിപിഐ വിട്ടുവീഴ്‌ചക്കില്ല
തിരുവനന്തപുരം: ലോക്‌സഭാ സീറ്റു വിഭജനത്തില്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകാത്ത സിപിഐ സിപിഎം നേതാക്കള്‍ ശനിയാഴ്‌ച നടത്തിയ ഉഭയകക്ഷിചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ച മൂന്നാം തിയതി തുടരും.
ആര്‍എസ്‌പിയുമായി ഞായറാഴ്‌ച വൈകീട്ട് സിപിഎം നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, അസിസ്റ്റന്റ് സെക്രട്ടറി കെഇ ഇസ്‌മയില്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, തുടങ്ങിയവരാണ് എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്.
പൊന്നാനി, മാവേലിക്കര സീറ്റുകള്‍ തങ്ങള്‍ക്കുവേണമെന്ന ആവശ്യത്തില്‍ സിപിഐ ഉറച്ചുനിന്നു. എന്നാല്‍ മാവേലിക്കര സിറ്റിങ് സീറ്റാണെന്നായിരുന്ന സിപിഎമ്മിന്റെ വാദം. സംവരണ മണ്ഡലത്തില്‍ ഒന്നുവേണമെന്നും സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് സീറ്റ് സംബന്ധിച്ച് ജനതാദള്‍ എസുമായും ശനിയാഴ്‌ച വൈകീട്ട് നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിയുകയായിരുന്നു. ശനിയാഴ്‌ച ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ കൊല്ലം സീറ്റിനായി ആര്‍എസ്‌പിയും അവകാശവാദമുന്നയിച്ചിട്ടുണ്ട്.
ഞായറാഴ്‌ച ചേരുന്ന ഉഭയകക്ഷി ചര്‍ച്ചയിലും ആര്‍എസ്‌പി ഈ വാദം ഉന്നയിക്കും. ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് മുന്നോടിയായി ആര്‍എസ്‌പി സംസ്ഥാന സെക്രേട്ടേറിയറ്റ് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. കൊല്ലം സീറ്റ് കിട്ടില്ലെങ്കില്‍ എന്തുചെയ്യണമെന്നകാര്യമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.












Click it and Unblock the Notifications