Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ഐഎല്‍-ആര്‍പിഎല്‍ ലയനത്തിന് അംഗീകാരം

മുംബൈ: റിലയന്‍സ്‌ പെട്രോ കെമിക്കല്‍സും റിലയന്‍സ്‌ ഇന്‍ഡസ്ട്രീസുമായുള്ള ലയനത്തിന് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ അംഗീകാരം. തിങ്കളാഴ്ച രാവിലെ മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ആര്‍പിഎലിന്റെ 16 ഓഹരിക്ക്‌ ആര്‍ഐഎലിന്റെ ഒരോഹരി എന്ന നിരക്കില്‍ ലയിപ്പിയ്ക്കുന്നതിന് രണ്ട് കന്പനികളുടെ ‍ഡയറക്ടര്‍ ബോര്‍ഡുകള്‍ തീരുമാനിച്ചത്.

റിലയന്‍സ്‌ പെട്രോ കെമിക്കല്‍സിന്‌ മാര്‍ക്കറ്റില്‍ ശരാശരി 79 രൂപയും ഇന്‍ഡസ്ട്രീസിന്റേത്‌ 1150 രൂപയുമുണ്ട്. റിലയന്‍സ്‌ പെട്രോ കെമിക്കല്‍സിന്റെ 70 ശതമാനം ഓഹരികളും ഇപ്പോള്‍ ചെയര്‍മാന്‍ മുകേഷ്‌ അംബാനിയുടെ കൈവശമാണ്. പുതിയ നീക്കത്തോടെ ലോകത്ത് ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന 50 കമ്പനികളില്‍ ഒരെണ്ണമായി റിലയന്‍സ്‌ ഇന്‍ഡസ്ട്രീസ്‌ മാറും.

ലയനത്തിന് 2008 ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനാണ് ധാരണ. ഓഹരി ഉടമകളുടെയും ഇടപാടുകാരുടെയും അംഗീകാരം നേടിയശേഷം മുംബൈ കോടതിയുടെ അനുമതിയോടെ ഇതു നടപ്പാകും.

ആര്‍പിഎല്ലിന്റെ മൂല്യം 21,000 കോടി രൂപയാണെന്നാണ് സൂചന. ലയനം പ്രാബല്യത്തിലാകുന്നതോടെ റിലയന്‍സിന്റെ ലാഭത്തില്‍ 1,300 കോടിയുടെ വര്‍ധനയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയാണ് റിലയന്‍സ് പെട്രോളിയം. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലാണ് രണ്ട് കന്പനികളും പ്രവര്‍ത്തിയ്ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+