ബാംഗാളില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം
കൊല്‍ക്കത്ത: മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ത്രിണമൂല്‍ കോണ്‍ഗ്രസ് എന്‍ഡിഎ വിട്ട് യുപിഎയിലേക്കു ചേക്കേറുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് സഖ്യത്തിന് ത്രിണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ധാരണയിലെത്തിയതോടെയാണ് പുതിയ സംഖ്യത്തിന് വഴി തെളിഞ്ഞത്.
ബംഗാളില്‍ മുഖ്യ എതിരാളിയായ ഇടതുപക്ഷത്തിനെതിരെ യോജിച്ച് പ്രവര്‍ത്തിയ്ക്കുമെന്ന് ഇരുപാര്‍ട്ടികളും ഞായറാഴ്ച വൈകിട്ടാണ് അറിയിച്ചത്.
ത്രിണമൂല്‍ നേതാവ് മമത ബാനര്‍ജിയുമായി പശ്ചിമ ബാംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയായ കേന്ദ്ര വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി നടത്തിയ 70 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഹകരിയ്ക്കാന്‍ ഇരുപാര്‍ട്ടികളും ധാരണയിലെത്തിയത്.
ബംഗാളിലെ സീറ്റ് വിഭജനം ഉടന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നു പ്രണബ് മുഖര്‍ജി പറഞ്ഞു. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് 12 സീറ്റു നല്‍കാന്‍ മമത സമ്മതിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത സൗത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന മമതയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തീരുമാനമെടുത്തിരുന്നു.












Click it and Unblock the Notifications