Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ്‌ ഏപ്രില്‍ 16ന്‌ ആരംഭിയ്‌ക്കുമെന്ന്‌ മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എന്‍. ഗോപാല സ്വാമി അറിയിച്ചു. അഞ്ച്‌ ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ്‌ നടക്കുക.

രണ്ടാം ഘട്ട വോട്ടെടുപ്പ്‌ ഏപ്രില്‍ 23നും മൂന്നാം ഘട്ടം ഏപ്രില്‍ 30നും നാലാം ഘട്ടം മെയ്‌ ഏഴിനും നടക്കും. മെയ്‌ 13ന്‌ നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പോടെ 27 ദിവസം നീണ്ടും വോട്ടെടുപ്പ്‌ നപടികള്‍ അവസാനിയ്‌ക്കും. വോട്ടെണ്ണല്‍ മെയ്‌ 16ന്‌ നടക്കും.

ഏപ്രില്‍ 16ന്‌ നടക്കുന്ന ആദ്യഘട്ടത്തില്‍ തന്നെ കേരളത്തിലും തിരഞ്ഞെടുപ്പ്‌ നടക്കും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്‌ ഒറ്റ ദിവസം കൊണ്ട്‌ പൂര്‍ത്തിയാക്കും.

തിരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചതോടെ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു കഴിഞ്ഞു. ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം മാര്‍ച്ച്‌ 23ന്‌ പുറത്തിറങ്ങും. മാര്‍ച്ച്‌ 30 വരെ പത്രിക സമര്‍പ്പിയ്‌ക്കാം. 31ന്‌ സൂക്ഷമ പരിശോധന നടക്കും. ഏപ്രില്‍ രണ്ടാണ്‌ പത്രിക പിന്‍വലിയ്‌ക്കാനുള്ള അവസാന തീയതി.

ആസം, ഒറീസ, അരുണാചല്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ഏഴ്‌ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നടക്കും.

ആന്ധ്രപ്രദേശ്‌, ഝാര്‍ഖണ്ഡ്‌, മധ്യപ്രദേശ്‌, പഞ്ചാബ്‌, ആസം, കര്‍ണാടക, മണിപ്പൂര്‍, ഒറീസ എന്നിവിടങ്ങളില്‍ രണ്ട്‌ ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുക. മഹാരാഷ്ട്രയിലും പശ്ചിമ ബംഗാളിലും മൂന്ന്‌ ഘട്ടങ്ങളായും ബീഹാറില്‍ നാല്‌ ഘട്ടങ്ങളിലായും കശ്‌മീരിലും ഉത്തര്‍ പ്രദേശിലും അഞ്ച്‌ ഘട്ടങ്ങളിലുമായാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുക. കേരളമുള്‍പ്പെടെയുള്ള ബാക്കി സംസ്ഥാനങ്ങളിലും കേന്ദ്ര പ്രദേശങ്ങളിലും ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ്‌ നടത്തും.

പതിനാലാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ ഒന്നിനാണ്‌ അവസാനിയ്‌ക്കുന്നത്‌. 2ന്‌ മുമ്പ്‌ പുതിയ ലോക്‌സഭ നിലവില്‍ വരേണ്ടതുണ്ട്‌. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തും മണ്ഡല പുനര്‍ നിര്‍ണയം നടത്തിയ ശേഷമാണ്‌ തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌. രാജ്യത്ത്‌ 72 കോടി വോട്ടര്‍മാരാണുള്ളത്‌. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ്‌ വോട്ടെടുപ്പ്‌ നടത്തുക. 89 ശതമാനം ബൂത്തുകളിലേക്കുമുള്ള ഫോട്ടോ പതിപ്പിച്ച കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായിട്ടുണ്ട്‌. ബാക്കി സ്ഥലങ്ങളില്‍ റേഷന്‍ കാര്‍ഡുകള്‍ പോലുള്ള രേഖകള്‍ ഉപയോഗിക്കാമെന്ന്‌ കമ്മീഷന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ്‌ തീയതികള്‍ സംബന്ധിച്ച്‌ അന്തിമ തീരുമാനം എടുക്കുന്നതിനായി തിങ്കളാഴ്‌ച രാവിലെ ചേര്‍ന്ന കമ്മീഷന്റെ സുപ്രധാന യോഗം ഉച്ചയ്‌‌ക്കാണ്‌ അവസാനിച്ചത്‌. തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ാരായ നവീന്‍ ചൗളയും ഖുറൈഷിയും ഉപ തിരഞ്ഞെടുപ്പ്‌ കമ്മീഷണര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+