നവീന്‍ ചൗളയെ നീക്കാനുള്ള ശുപാര്‍ശ തള്ളി
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്നു നവീന്‍ ചൗളയെ നീക്കണമെന്ന മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ എന്‍.ഗോപാലസ്വാമിയുടെ നിര്‍ദേശം രാഷ്ട്രപതി തള്ളി. നവീന്‍ ചൗള പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ ശുപാര്‍ശ നല്‍കിയത്.
ഇതോടെ ഏപ്രില്‍ 20ന് ഗോപാലസ്വാമി വിരമിയ്ക്കുന്ന ഒഴിവില്‍ മുഖ്യ കമ്മീഷണറായി നവീന്‍ ചൗള നിയമിതനാകുമെന്ന് ഉറപ്പായിട്ടുണ്ട്. ശുപാര്‍ശ തള്ളിയത് നിര്‍ഭാഗ്യകരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബിജെപി ആരോപിച്ചു.
തിരഞ്ഞെടുപ്പു കമ്മീഷണര്‍മാര്‍ എല്ലാവര്‍ക്കും ഒരേ അധികാരമാണെന്നും മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കാനാവില്ലെന്നും നിയമമന്ത്രാലയം രാഷ്ട്രപതിയെ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്നാണു ഗോപാലസ്വാമിയുടെ ശുപാര്‍ശ രാഷ്ട്രപതി തള്ളിയത്.
നവീന്‍ ചൗള പക്ഷപാതപരമായി പെരുമാറുന്നതിനാല്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി അവസാനത്തോടെയാണ് രാഷ്ട്രപതിയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്കിയത്. 2006ല്‍ ബിജെപി ഇതേ ആവശ്യവുമായി അന്നത്തെ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിനെ സമീപിച്ചിരുന്നു.
കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തി വിശ്രമത്തിലുള്ള നവീന്‍ ചൗള നാളെ ഓഫീസില്‍ തിരിച്ചെത്തും. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിയ്ക്കാനിരിക്കെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശുപാര്‍ശ രാഷ്ട്രപതി തള്ളിയിരിക്കുന്നത്.












Click it and Unblock the Notifications