14കാരിയെ വിവാഹം ചെയ്ത അധ്യാപകന്‍ പിടിയില്‍
വിരുധുനഗര്‍: തമിഴ്‌നാട്ടില്‍ പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത പ്രൈമറി സ്കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍.
വില്ലപത്രി ഗ്രാമത്തിലെ അറുമുഖമാണ്(42) അറസ്റ്റിലായത്. കഴിഞ്ഞ മാസം 23 നാണ് കുട്ടിയെ കാണാതായത്. ഇയാളോടൊപ്പം കുട്ടിയെ കണ്ടതായി ചില ഗ്രാമവാസികള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി മധുര ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്തുവെന്ന് അറുമുഖം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 14കാരിയായ പെണ്‍കുട്ടിയുള്‍പ്പെടെ രണ്ട് കുട്ടികളുടെ പിതാവാണ് അറുമുഖന്‍.
വിരുധുനഗര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അറുമുഖത്തേയും പെണ്‍കുട്ടിയെയും വൈദ്യ പരിശോധനയ്ക്ക് അയച്ചു. അറുമുഖത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍ അയക്കാനും കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications