Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമാഫിയക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂമാഫിയയെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് നല്കിയ അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.കേരളത്തില്‍ സമാന്തര സമ്പദ്‌വ്യവസ്ഥയുണ്ടെന്ന മുഖ്യമന്ത്രിയുടെ തൃശുര്‍ പ്രസംഗത്തെ മുന്‍നിര്‍ത്തിയാണ്‌ പ്രതിപക്ഷത്തിന് വേണ്ടി ടി.എന്‍. പ്രതാപന്‍ നോട്ടീസ്‌ നല്‍കിയത്‌.

മുഖ്യമന്ത്രിയുടെ പ്രസ്താവന അതീവ ഗൗരവമുള്ളതാണെന്നും എന്നാല്‍ ഇപ്പോള്‍ പ്രശ്നങ്ങളില്‍ നിന്ന്‌ ഒളിച്ചോടുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും പ്രതാപന്‍ പറഞ്ഞു. മാഫിയക്കെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, താന്‍ പറഞ്ഞത്‌ പുതിയ കാര്യമല്ലെന്നു വ്യക്തമാക്കി. ഭൂമാഫിയയെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമാഫിയ സമാന്തര സമ്പദ്‌വ്യവസ്ഥയുണ്ടാക്കുന്നുവെന്ന കാര്യം 1993-ല്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതാണ്‌. ഉദ്യോഗസ്ഥ-മാഫിയ ബന്ധങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്‍എന്‍ വോറയെ ചുമതലപ്പെടുത്തിയിരുന്നു.

തന്റെ സര്‍ക്കാര്‍ സന്തോഷ്‌ മാധവന്‍മാരെ സഹായിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥ-മാഫിയ ബന്ധത്തെക്കുറിച്ചു കോടതികള്‍ പലപ്പോഴും പ്രസ്താവന നടത്തിയിരുന്നു. ഇതിനുദാഹരണമായി ജസ്റ്റിസ്‌ കെ സുകുമാരന്റെയും ചന്ദനമാഫിയുമായി മുന്‍ മന്ത്രി കെപി വിശ്വാനാഥന് പങ്കുണ്ടെന്ന സുപ്രീം കോടതിയുടെയും പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുന്‍ സര്‍ക്കാരുകള്‍ ഇവര്‍ക്കെതിരേ നടപടിയെടുത്തിട്ടില്ലെന്നും തന്റെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവനയെത്തുടര്‍ന്നു സ്പീക്കര്‍ അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+