മൂന്നാറിലെ പട്ടയ വിതരണം : സ്റ്റേ നീക്കി
കൊച്ചി: മൂന്നാറിലെ പട്ടയ വിതരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. ഭൂമി വിതരണം നിയമപരവും സുതാര്യവുമാണെന്ന സര്‍ക്കാരിന്റെ സത്യവാങ്മൂലം പരിഗണിച്ചാണ് ഹൈക്കോടതി സ്റ്റേ നീക്കിയത്.
ഫെബ്രുവരി 23ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 1044പേര്‍ക്ക് ഭൂമി വിതരണം ചെയ്തത് നിയമവിരുദ്ധമായാണെന്ന് കാണിച്ച് മൂന്നാറിലെ പബ്ലിക് ഇന്ററസ്റ്റ് പ്രൊട്ടക്ഷന്‍ അസോസിയേഷന്‍ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ മേലാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
1971നു മുമ്പു സര്‍ക്കാര്‍ കൈവശമിരുന്ന ഭൂമിയാണ് വിതരണം ചെയ്തത്. വിതരണത്തിനായി അപേക്ഷ ക്ഷണിച്ചിരുന്നു. കൈവശ ഭൂമി തിരിച്ചെടുക്കല്‍ നിയമപ്രകാരം പിടിച്ചെടുത്ത ഭൂമി വിതരണത്തിന് ഉപയോഗിച്ചിട്ടില്ല. ഈ ഭൂമിയില്‍ കേസ് നിലനില്‍ക്കുന്നതിനാലാണിത് തുടങ്ങിയ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു.












Click it and Unblock the Notifications