Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം കടുത്ത നിലപാടില്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ച് ഇടത് മുന്നണിയില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിയ്ക്കാനുള്ള ചര്‍ച്ചകള്‍ തുടരുന്നു. കോഴിക്കോടിന് വേണ്ടി എംപി വീരേന്ദ്രകുമാറിന്റെ ജനതാദളും (എസ്‌), കൊല്ലത്തിനുവേണ്ടി ആര്‍എസ്പിയും ശക്തമായി രംഗത്തുണ്ടെങ്കിലും രണ്ടു സീറ്റുകളും വിട്ടുകൊടുക്കേണ്ടതില്ല എന്ന ഉറച്ചതീരുമാനത്തിലാണ്‌ സിപിഎം നേതൃത്വം.

കോഴിക്കോട് സീറ്റ് തന്നെ വേണമെന്ന ശക്തമായ നിലപാടെടുത്തിരിയ്ക്കുന്ന ജനതാദള്‍ എസ് നേതാക്കളുമായി തിങ്കളാഴ്ച സിപിഎം നേതാക്കള്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. കോഴിക്കോടിന് പകരം വയനാട് നല്കാമെന്ന സിപിഎം വാഗ്ദാനം തൃപ്തികരമല്ലെന്ന് ജനതാദള്‍ വ്യക്തമാക്കിയതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

അതേ സമയം സിപിഎമ്മുമായി ഞായറാഴ്ച തിരുവനന്തപുരത്തു നടന്ന ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നു കടുത്ത നിലപാടിനുള്ള പുറപ്പാടിലാണ്‌ ആര്‍എസ്പി. കൊല്ലം സീറ്റ്‌ വിട്ടുകിട്ടിയില്ലെങ്കില്‍ സംസ്ഥാനമന്ത്രിസഭയില്‍ നിന്ന് ജലവിഭവവകുപ്പ്‌ മന്ത്രി എം.കെ. പ്രേമചന്ദ്രനെ പിന്‍വലിക്കുമെന്ന ഭീഷണി അവര്‍ മുഴക്കിയിട്ടുണ്ട്‌.

എന്നാല്‍ ആര്‍എസ്പിയിലെ പിളര്‍പ്പുകളെത്തുടര്‍ന്നു തങ്ങള്‍ ഏറ്റെടുത്തു വിജയിച്ച സീറ്റ്‌ ഒരു കാരണവശാലും തിരിച്ചുകൊടുക്കേണ്ടെന്നാണ് സിപിഎം തീരുമാനിച്ചിരിയ്ക്കുന്നത്. മന്ത്രിസ്ഥാനവും മുന്നണി പങ്കാളിത്തത്തിലൂടെ ലഭിച്ച മറ്റ്‌ ഔദ്യോഗികസ്ഥാനങ്ങളും ഉപേക്ഷിക്കുമെങ്കിലും മുന്നണിയില്‍ത്തന്നെ തുടരുമെന്നാണ്‌ ആര്‍എസ്പി സംസ്ഥാനനേതൃത്വം ഞായറാഴ്ച പ്രഖ്യാപിച്ചത്.

എന്നാല്‍ പ്രേമചന്ദ്രന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്താനുള്ള തീരുമാനം ആര്‍എസ്പിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പിനു വഴിവയ്ക്കുമെന്ന്‌ സിപിഎം കണക്കുകൂട്ടുന്നു.

അതിനിടെ കൊല്ലം മണ്ഡലം നല്കാനാവില്ലെന്ന കാര്യം ആര്‍എസ്പി നേതാക്കളെ ബോധ്യപ്പെടുത്താനായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലത്തിന് പകരം പത്തനംതിട്ട നല്കി ആര്‍എസ്പിയെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടെന്ന് സൂചനകളുണ്ട്.

പൊന്നാനി, മാവേലിക്കര സീറ്റുകള്‍ക്ക് വേണ്ടി അവകാശവാദമുന്നയിച്ചിട്ടുള്ള സിപിഐയുമായി ചൊവ്വാഴ്ച സിപിഎം നേതൃത്വം ചര്‍ച്ച നടത്തും. ഇതില്‍ മാവേലിക്കര സിപിഎം വിട്ടുകൊടുക്കില്ലെന്ന കാര്യം ഉറപ്പായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+