ഇന്ത്യയിലും കൂടുതല്‍ പിരിച്ചുവിടല്‍ ഉണ്ടായേക്കും
കൊച്ചി: സാമ്പത്തിക മാന്ദ്യം തുടര്‍ന്നാല്‍ ഇന്ത്യയിലെ ഐടി കമ്പനികള്‍ അടച്ചു പൂട്ടല്‍, പിരിച്ചു വിടല്‍ നടപടികള്‍ സ്വീകരിയ്‌ക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്ന് ഇന്‍ഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.
ഇപ്പോള്‍ ഐടി സ്ഥാപനങ്ങളില്‍ നടക്കുന്നത് മികവിനെ അടിസ്ഥാനമാക്കിയുള്ള പിരിച്ചുവിടലാണ്. എന്നാല്‍ മാന്ദ്യം ഇനിയും രൂക്ഷമാകുകയാണെങ്കില്‍ കൂടുതല്‍ നടപടികള്‍ വേണ്ടി വരും. രാജഗിരി കൊളെജിലെ പ്രഭാഷണ പരമ്പരിയല്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
2010ഓടെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ലോകം കരകയറി തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സോഫ്‌റ്റ്‌വെയര്‍ പ്രൊഫഷണലുകളെ കുറിച്ച് പല തരത്തിലുള്ള ആശങ്കകളാണ് പടരുന്നത്. പല രക്ഷിതാക്കളും ഈ മേഖലയിലെ തൊഴില്‍ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ വിവാഹ കമ്പോളത്തില്‍ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്ക് ഡിമാന്റ് കുറഞ്ഞേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.












Click it and Unblock the Notifications