വയലാര്‍ രവി വിവരദോഷി: എം വി രാഘവന്‍
ആലപ്പുഴ: കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി വിവരദോഷിയെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി എംവി രാഘവന്‍.
യുഡിഎഫിലെ ചെറുകക്ഷികള്‍ക്ക് സഹകരം പോലുള്ള വകുപ്പുകള്‍ കൊടുക്കരുതെന്ന വയലാര്‍ രവിയുടെ അഭിപ്രായത്തോട് പ്രതികരിയ്‌ക്കുകയായിരുന്നു എംവിആര്‍.
യൂത്ത് കോണ്‍ഗ്രസുകാര്‍ വിവരക്കേട് പ്രമേയമാക്കുന്നവരാണ്. അവരെ പോലെയാകാന്‍ വയലാര്‍ രവിയ്‌ക്ക് പറ്റുമോ? അദ്ദേഹം വിവരക്കേട് പറയാന്‍ പാടില്ല.
കേന്ദ്ര മന്ത്രിയായപ്പോള്‍ വലിയ ആളാണെന്ന തോന്നലാണ് രവിയ്‌ക്കുള്ളതെന്നും എംവിആര്‍ പറഞ്ഞു. രാഷ്ട്രീയ പ്രചാരണ ജാഥയുമായി ആലപ്പുഴയില്‍ എത്തിയതാണ് രാഘവന്‍.












Click it and Unblock the Notifications