സബര്‍ബന്‍ തീവണ്ടികള്‍ തുടങ്ങും
തിരുവനന്തപുരം: മലബാറിന്റെ റെയില്‍വെ വികസനത്തിനായി സബര്‍ബന്‍ തീവണ്ടി സര്‍വീസുകള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിയ്‌ക്കുമെന്ന് മന്ത്രി എം. വിജയകുമാര്‍ അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി-കോഴിക്കോട്-കണ്ണൂര്‍ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സബര്‍ബന്‍ തീവണ്ടി സര്‍വീസാണ് ഉദ്ദേശിയ്‌ക്കുന്നത്. ഇത് സംബന്ധിച്ച് ദില്ലി മെട്രോ കോര്‍പ്പറേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ച് അംഗീകാരം നല്‌കിയാല്‍ പദ്ധതി നടപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചി മെട്രോ റെയില്‍ പദ്ധതി യഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും വിജയകുമാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് അനുകൂലമാണ്. അമൃത എക്‌സ്‌പ്രസ് കോയമ്പത്തൂരിലേക്ക് നീട്ടുന്നതിനെക്കുറിച്ച് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല.
ഇത്തവണത്തെ കേന്ദ്ര റെയില്‍വെ ബജറ്റ് നിരാശജനകമാണെന്നും ഒരു മലയാളിക്കും ബജറ്റിനെ ന്യായീകരിയ്‌ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.












Click it and Unblock the Notifications