ബഫറ്റിന്റെ പിന്‍ഗാമി ഇന്ത്യന്‍ വംശജന്
വാഷിംഗ്ടണ്‍: ബില്‍ ഗേറ്റ്സിനെ പിന്തള്ളി ലോകത്തിലെ സന്പന്നനായി മാറിയ ഇന്‍വെസ്റ്റ്മെന്റ് ഗുരു വാറന്‍ ബഫറ്റ് തന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ വംശജന് അജിത് ജയിനെ തിരഞ്ഞെടുത്തേക്കുമെന്നു സൂചന. ബഫറ്റിന്റെ സ്ഥാപനത്തില്‍ റീ ഇന്‍ഷുറന്‍സ് വിഭാഗം കൈകാര്യം ചെയ്യുകയാണ് അജിത്ത്.
തന്റെ സ്ഥാപനമായ ബര്‍ക്ഷെയര്‍ ഹത്താവേയുടെ ഓഹരി ഉടമകള്‍ക്ക് ബഫറ്റ് എഴുതിയ വാര്‍ഷിക കത്തില്‍ അജിത്ത് ജയിനെ നിര്‍ലോപം പ്രശംസിച്ചിതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചിരിയ്ക്കുന്നത്.
1986-ല്‍ ബര്ക്ഷെയറില് ജോലിയില്‍ പ്രവേശിച്ച അജിത്ത് വളരെ വേഗം സമര്‍ഥനായ ഉദ്യോഗസ്ഥനാണെന്ന് തെളിയിച്ചതായി ബഫറ്റിന്റെ കത്തിലുണ്ട്.
അസാമാന്യ കഴിവുള്ളയാളാണ് അജിത്തെന്ന് അന്നുതന്നെ ഞാന്‍ മനസിലാക്കിയിരുന്നു. അജിത്തിനെപ്പോലെ മറ്റൊരാളുണ്ടോ എന്ന് ചോദിച്ച് ദില്ലിയിലുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് കത്തെഴുതക പോലുമുണ്ടായി. കത്തെഴുതുന്നതിനു മുന്‍പേ എനിക്ക് ഉത്തരം അറിയാമായിരുന്നു. അജിത്തിനെപ്പോലൊരാള് ഉണ്ടാവില്ല.
കേവലം 31 പേരെവച്ചുമാത്രം നടത്തിക്കൊണ്ടുപോകുന്ന റീഇന്‍ഷുറന്‍സ് വിഭാഗം ഇപ്പോള്‍ കോടികളാണ് നേടിത്തരുന്നതെന്നും ബഫറ്റ് പറയുന്നു. ഖൊരഖ്പൂര്‍ ഐഐടിയില്‍ നിന്ന് ബിരുദവും ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് എംബിഎയും കരസ്ഥമാക്കിയ അജിത്ത് ജയിന് ഭാര്യയുമൊത്ത് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഉറ്റസുഹൃത്തായ മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്സിനെ പിന്തള്ളി വാറന്‍ ബഫറ്റ് ഫോബ്സ് മാസിക തയാറാക്കുന്ന അതിസന്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications