Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഇന്‍ഷുറന്‍സ്‌ ഭീമന്‍ എഐജിയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രക്ഷാപദ്ധതിയ്‌ക്കും അമേരിക്കന്‍ ഓഹരി വിപണിയില്‍ ചലനം സൃഷ്ടിയ്‌ക്കാനായില്ല.

1997 ഒക്ടോബറിന്‌ ശേഷം ഇതാദ്യമായി ഡൗജോണ്‍സ്‌ സൂചിക 7000 പോയിന്റിന്‌ താഴെപ്പോയി. ഓഹരി വിപണിയിലെ തകര്‍ച്ച സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌.

127 പോയിന്റ്‌ താഴ്‌ന്ന്‌ 6935ലാണ്‌ ഡൗജോണ്‍സ്‌ സൂചിക എത്തിയിരിക്കുന്നത്‌. എഐജി ഇന്‍ഷുറന്‍സ്‌ കമ്പനിക്ക്‌ വന്‍ നഷ്ടം രേഖപ്പെടുത്തിയതാണ്‌ വിപണിയുടെ തകര്‍ച്ചയ്‌ക്ക്‌ പ്രധാന കാരണം. സര്‍ക്കാര്‍ സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും കമ്പനി രക്ഷപ്പെടില്ലെന്ന വാര്‍ത്തകള്‍ അമേരിക്കന്‍ നിക്ഷേപകരെ ആശങ്കയിലാഴ്‌ത്തി.

ഇതിന്‌ പുറമെ തകര്‍ച്ച ഭയന്ന്‌ നിക്ഷേപകര്‍ നടത്തിയ ഫിനാന്‍ഷ്യല്‍, ഊര്‍ജ്ജ ഓഹരികളുടെ കനത്ത വില്‌പനയും വീഴ്‌ചയ്‌ക്ക്‌ ആക്കം കൂട്ടി. അമേരിക്കന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയ്‌ക്ക്‌ പിന്നാലെ യൂറോപ്യന്‍ ഓഹരി വിപണിയും കൂപ്പുകുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+