Get Updates
Get notified of breaking news, exclusive insights, and must-see stories!

കീഴ്‌ജീവനക്കാരിയെ പീഡിപ്പിച്ച മാനജേര്‍ അറസ്‌റ്റില്

മുംബൈ: കീഴ്‌ ജീവനക്കാരിയെ മാസങ്ങളായി ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന നാല്‍പ്പത്തിയഞ്ചുകാരനായ ഹോട്ടല്‍ മാനേജരെ അന്ധേരി പൊലീസ്‌ അറസ്റ്റുചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ മാര്‍ച്ച്‌ അഞ്ച്‌ വരെ പൊലീസ്‌ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തു.

വിവാഹം ചെയ്യാമെന്ന്‌ വാഗ്‌ദാനം ചെയ്‌താണത്രേ മാനേജരായ കാമേഷ്‌ കിര്‍തികര്‍ ഇരുപത്തിയഞ്ചുവയസ്സുള്ള കീഴ്‌ജീവനക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്‌തത്‌. ഭാര്യയും പതിനഞ്ചുകാരനായ മകനുമുള്ള ഇയാള്‍ താന്‍ അവിവാഹിതനാണെന്നായിരുന്നു യുവതിയെ പറഞ്ഞ്‌ വിശ്വസിപ്പിച്ചിരുന്നത്‌.

കിര്‍തികര്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന്‌ മനസ്സിലാക്കിയ യുവതി ആദ്യം അയാളുടെ വീട്ടില്‍ പോയി വിവരമറിയിച്ചശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഹോട്ടല്‍മാനേജ്‌മെന്റ്‌ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയശേഷം 2008ലാണത്രേ അന്ധേരിയിലുള്ള ഹോട്ടലില്‍ യുവതി ജോലിയ്‌ക്ക്‌ ചേര്‍ന്നത്‌.

കിര്‍തികര്‍ വിവാഹിതനാണെന്ന കാര്യം മനസ്സിലാക്കിയ യുവതി അതിനെ ചോദ്യം ചെയ്‌തപ്പോഴും താന്‍ വിവാഹിതനല്ലെന്നും വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതുകൊണ്ടാണ്‌ ഇതുവരെ വിവാഹം ചെയ്യാതിരുന്നതെന്നുമായിരുന്നുവത്രേ കിര്‍തികറിന്റെ വിശദീകരണം.

വിവാഹം ചെയ്യാമെന്ന്‌ പറഞ്ഞ്‌ കബളിപ്പിച്ച്‌ ഒട്ടേറെ തവണ കിര്‍തികര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തുവെന്നാണ്‌ യുവതി പൊലീസില്‍ പരാതി നല്‍കിയത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+