മദ്യപിക്കാന്‍ പണം കൊടുത്തില്ല; ഭാര്യയെ കൊന്നു
നാസിക്: മദ്യപാനം നിര്‍ത്താണമെന്ന് ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. നാസിക്കിലെ സിന്നര്‍ താലൂക്കിലെ പാസ്‌തേ ഗ്രാമത്തിലാണ് മദ്യപിക്കാന്‍ പണം ചോദിച്ചിട്ട് കൊടുക്കാഞ്ഞ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത്.
മദ്യപിക്കാനായി പണം ചോദിച്ച ഭര്‍ത്താവ് ഭഗവാന്‍ ശാന്തുഗവാലിയോട് മദ്യപാനം നിര്‍ത്തണമെന്ന് ഭാര്യ സീതഭായി ആവശ്യപ്പെട്ടു. ഇതില്‍ കോപാകുലനായ ഗവാലി സീതയെ കൊലപ്പെടുത്തുകയായിരുന്നു.
ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. ഭര്‍ത്താവ് മദ്യപിച്ച് വരുന്നതിനെച്ചൊല്ലി സീതാഭായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്‌ചയും മദ്യപാനത്തെച്ചൊല്ലിയുള്ള വഴക്കിനെത്തുടര്‍ന്ന് സീതാഭായിയെ ഗവായി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു തുടര്‍ന്നാണവര്‍ മരിച്ചത്. ഗവാലിയെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications