വഴക്ക് മൂത്ത് ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ചു
അഹമ്മദാബാദ്: വഴക്കുമൂത്ത് ഭാര്യ ഭര്‍ത്താവിന്റെ ലിംഗം ഛേദിച്ചു. അഹമ്മദാബാദിലെ അമരാവതിയിലെ താമസക്കാരായ കനുസിംഗാണ്(23) ഭാര്യയുടെ ക്രൂരതയ്‌ക്ക് ഇരയായത്.
തിങ്കളാഴ്‌ച രാവിലെ മുതല്‍ തന്നെ കനുവും ഭാര്യ കൈലാസ്‌ബെന്‍ മക്വാന(23)യും വഴക്കായിരുന്നുവത്രേ. കനു കൈലാസിനെ നന്നായി ദേഹോപദ്രവം ഏല്‍പ്പിച്ചു. വഴക്ക് ഏതാണ്ട് കഴിഞ്ഞ് കനു ഉറക്കം പിടിച്ചപ്പോഴാണ് കൈലാസിന്റെ കോപം സടകുടഞ്ഞ് എഴുന്നേറ്റത്.
ഒരു കത്തികൊണ്ട് ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ലിംഗം ഇവര്‍ മുറിച്ചുമാറ്റി. രക്തം വാര്‍ന്ന് അവശനിലയിലായ കനുവിനെ അടുത്തുള്ള സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തരശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി.
കനുവിന്റെ നില തൃപ്‌തികരമാണെന്നും ഇരുപത് ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ക്ക് ആരോഗ്യനില വീണ്ടെടുക്കാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ലിംഗം മുറിച്ചുമാറ്റിയെങ്കിലും വൃഷണങ്ങള്‍ക്ക് പരുക്കില്ലാത്തതിനാല്‍ കുഴപ്പമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
പണയം വച്ച ആഭരണങ്ങള്‍ സംബന്ധിച്ച തര്‍ക്കമാണ് വഴക്കിന് കാരണമായതെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ള കൈലാസ് പറയുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയില്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications