കേരളത്തിലെ മുഖ്യശത്രു കോണ്‍ഗ്രസ്: മുരളീധരന്‍
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു കോണ്‍ഗ്രസ് ആണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ കേരളത്തിലെ നിലപാടാണ് മുരളീധരന്‍ പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്. സിപിഎമ്മിനെ ശത്രുവായി കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ പ്രധാന ഭരണകക്ഷി പൊതു പ്രശ്നങ്ങള്‍ വിസ്മരിയ്ക്കുകയാണ്. കടല്‍ വെള്ളം ബക്കറ്റില്‍ കോരിയാല്‍ തിരയുണ്ടാകുമോയെന്ന ഗവേഷണമാണ് ആ പാര്‍ട്ടി നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
കൊല്ലം പ്രസ് ക്ലബില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications