Get Updates
Get notified of breaking news, exclusive insights, and must-see stories!

ബക്കറ്റിലെ വെള്ളം: വിശദീകരണവുമായി ദേശാഭിമാനി

തിരുവനന്തപുരം: സിപിഎമ്മിലെ വിഭാഗീയത വീണ്ടും പുറത്തറിയിച്ചുകൊണ്ട്‌ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറയി വിജയനും മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദനും നടത്തിയ ബക്കറ്റിലെ വെള്ളം പരാമര്‍ശങ്ങള്‍ക്ക്‌ പാര്‍ട്ടി പത്രത്തില്‍ ന്യായീകരണം.

നവകേരളമാര്‍ച്ചിന്റെ സമാപനസമ്മേളനത്തില്‍ പിണറായി ബക്കറ്റിലാക്കിയ കടല്‍വെള്ളത്തില്‍ തിരയുണ്ടാവില്ലെന്ന്‌ പറഞ്ഞത്‌ മാധ്യമങ്ങളെക്കുറിച്ചാണെന്നാണ്‌ പാര്‍ട്ടി പത്രമായ ദേശാഭിമാനി പറയുന്നത്‌.

നവകേരള മാര്‍ച്ചിന്റെ തുടക്കംമുതല്‍ ഒടുക്കംവരെ പാര്‍ട്ടി വിരുദ്ധ വാര്‍ത്തകള്‍ എഴുതിവിട്ട മാധ്യമസിന്‍ഡിക്കേറ്റിന്‌ മാര്‍ച്ച്‌ കഴിഞ്ഞപ്പോള്‍ എഴുതിയതും പറഞ്ഞതുമെല്ലാം വെറുതെയായെന്ന്‌ മനസ്സിലായി.

വെളുക്കുവോളം വെള്ളം കോരുകയും അവസാനം കലമുടയുകയും ചെയ്‌തതിലുള്ള അവരുടെ വിഷമത്തെ ഉദ്ദേശിച്ചാണ്‌ പിണറായി ഉറുദു കവിത ഉദ്ധരിച്ച്‌ ബക്കറ്റിലാക്കിയ കടല്‍വെള്ളത്തന്റെ കഥ പറഞ്ഞത്‌- ദേശാഭിമാനിയിലെ ഉള്ളതുപറഞ്ഞാല്‍ എന്ന പംക്തിയിലാണ്‌ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്‌.

കല(ബക്കറ്റ്‌)മുടയ്‌ക്കുന്നവര്‍ എന്നാണ്‌ ലേഖനത്തിന്‌ തലക്കെട്ട്‌ നല്‍കിയിരിക്കുന്നത്‌. തിങ്കാളാഴ്‌ചത്തെ പത്രത്തിലാണ്‌ ഈ ലേഖനം പ്രസിദ്ധീകരിച്ചത്‌. തിരുവനന്തപുരത്ത്‌ പിണറായി ബക്കറ്റിലെ വെള്ളത്തിന്റെ കഥ പറഞ്ഞ്‌ തന്നെ ഭീഷണിപ്പെടുത്തിയതിന്‌ തൃശൂരില്‍ നടന്ന ഒരു ചടങ്ങില്‍വച്ച്‌ അച്യുതാനന്ദന്‍ പരോക്ഷമായി മറുപടി നല്‍കിയിരുന്നു.

സംഭവം വന്‍ വാര്‍ത്തയായെങ്കിലും ഇപ്പോള്‍ പ്രശ്‌നത്തില്‍ ഇടപെട്ട്‌ തിരഞ്ഞെടുപ്പ്‌ അടുത്ത സ്ഥിതിയ്‌ക്ക്‌ അവസ്ഥ മോശമാക്കേണ്ടെന്ന്‌ കരുതി കേന്ദ്രനേതൃത്വം ഇതിന്‌ വലിയ പ്രാധാന്യം നല്‍കിയിട്ടില്ല. മാത്രമല്ല നേതാക്കള്‍ പലതും പറയുമെന്നും അതിന്‌ മാധ്യമങ്ങള്‍ തോന്നുന്ന വ്യാഖ്യാനങ്ങള്‍ നല്‍കുമെന്നുമായിരുന്നു വിഎസ്‌ മറുപടി നല്‍കിയതിനോട്‌ കേന്ദ്രനേതാക്കള്‍ പ്രതികരിച്ചത്‌. പിണറായിയാകട്ടെ വിഎസിന്റെ മറുപടിയെക്കുറിച്ച്‌ ഇതേവരെ പ്രതികരിച്ചിട്ടുമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+