Get Updates
Get notified of breaking news, exclusive insights, and must-see stories!

സീറ്റ്‌ ചര്‍ച്ച: സിപിഎം ലക്ഷ്യത്തിലേക്ക്‌

തിരുവനന്തപുരം: ഘടകകക്ഷികളുടെ എതിര്‍പ്പുകളും അവകാശവാദങ്ങളും അടിച്ചമര്‍ത്തിക്കൊണ്ട് ഇടത്‌ മുന്നണിയിലെ സീറ്റ്‌ വിഭജന ചര്‍ച്ചയില്‍ സിപിഎം ലക്ഷ്യത്തോടടുക്കുന്നു.

ആര്‍എസ്‌പി ശക്തമായ അവകാശവാദം ഉന്നയിച്ച കൊല്ലം സീറ്റില്‍ സിപിഎം തന്നെ മത്സരിയ്‌ക്കും. ആര്‍എസ്‌പിയ്‌ക്ക്‌ ഇത്തവണ ഒരൊറ്റ സീറ്റും ലഭിയ്‌ക്കില്ലെന്ന്‌ തന്നെയാണ്‌ സൂചന. പൊന്നാനിയില്‍ പൊതു സമ്മതനായ സ്വതന്ത്രനെ മത്സരിപ്പിയ്‌ക്കുന്നതിന്‌ സിപിഐ നിര്‍ബന്ധിതരായി.

ജനതാദള്‍ കൈവശം വച്ചിരുന്ന സീറ്റില്‍ തങ്ങള്‍ തന്നെ മത്സരിയ്‌ക്കുമെന്ന്‌ എല്‍ഡിഎഫ്‌ യോഗത്തില്‍ സിപിഎം വ്യക്തമാക്കി. കോഴിക്കോടിന്‌ പകരം വയനാട്‌ നല്‌കാമെന്ന സിപിഎം നിര്‍ദ്ദേശം ദള്‍ അംഗീകരിച്ചിട്ടില്ല.

തിരുവനന്തപുരം, തൃശൂര്‍, മാവേലിക്കര സീറ്റുകള്‍ സിപിഐയ്‌ക്ക്‌ നല്‌കാനാണ്‌ യോഗത്തില്‍ ധാരണയായിരിക്കുന്നത്‌. പൊന്നാനിയില്‍ പൊതു സ്വതന്ത്രനെ നിര്‍ത്തണമെന്ന സിപിഎം സമ്മര്‍ദ്ദത്തിന്‌ സിപിഐ വഴങ്ങിയെന്നാണ്‌ ഇപ്പോള്‍ ലഭിയ്‌ക്കുന്ന സൂചന.

മണ്ഡലം നേടുകയാണെങ്കില്‍ ഇവിടെ നിന്നും വിജയിക്കുന്ന സ്ഥാനാര്‍ത്ഥി സിപിഐ നിലപാടുകള്‍ തന്നെയായിരിക്കും ലോക്‌സഭയില്‍ പിന്തുടരുകയെന്ന ഉറപ്പിലാണ്‌ സിപിഐ വഴങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

അതിനിടെ ആര്‍എസ്‌പിയ്‌ക്ക്‌ ലോക്‌സഭാ സീറ്റ്‌ ലഭിയ്‌ക്കാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ മാര്‍ച്ച്‌ അഞ്ചിന്‌ ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനിക്കുമെന്ന്‌ സെക്രട്ടറി പി. രാമകൃഷ്‌ണ പിള്ള പറഞ്ഞു. മന്ത്രിയെ പിന്‍വലിയ്‌ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+