കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ്‌ വിഭജനം എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്‌സഭാ സീറ്റ്‌ വിഭജനം സംബന്ധിച്ച്‌ എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നു. കൊല്ലം, കോഴിക്കോട്‌, പൊന്നാനി സീറ്റുകളുടെ കാര്യത്തില്‍ സിപിഎം സ്വീകരിച്ച കടുത്ത നിലപാടാണ്‌ പ്രതിസന്ധി പരിഹരിയ്‌ക്കുന്നതിന്‌ വിഘാതമായിരിക്കുന്നത്‌.

തര്‍ക്ക പരിഹാരത്തിനായി ചൊവ്വാഴ്‌ രാവിലെ സിപിഎം ആസ്ഥാനമായ എകെജി സെന്ററില്‍ ചേര്‍ന്ന എല്‍ഡിഎഫ്‌ യോഗം തീരുമാനമാകാതെ പിരഞ്ഞു. ചര്‍ച്ച ഉച്ചയ്‌ക്ക്‌ ശേഷവും തുടരുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

കോഴിക്കോട്‌ സീറ്റ്‌ ജനതാദളിനും കൊല്ലം സീറ്റ്‌ ആര്‍എസ്‌പിയ്‌ക്കും വിട്ടുകൊടുക്കില്ലെന്ന നിലപാട്‌ യോഗത്തില്‍ സിപിഎം വ്യക്തമാക്കി. പൊന്നാനി പൊതു സമ്മതനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന ആവശ്യം സിപിഎം വീണ്ടും മുന്നോട്ടു വച്ചതിനെതിരെ സിപിഐ എതിര്‍പ്പുമായെത്തിയതോടെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.

സീറ്റ്‌ വിഭജന കാര്യത്തില്‍ ജനതാദളിനോടും ആര്‍എസ്‌പിയോടും യാതൊരു കരുണയും വേണ്ടെന്നാണ്‌ സിപിഎം നേതൃത്വത്തിന്റെ തീരുമാനം. ഇരുപാര്‍ട്ടികളും തങ്ങളുടെ ഭാവി പരിപാടികള്‍ ആലോചിയ്‌ക്കുന്നതിന്‌ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ വിളിച്ചു ചേര്‍ത്തിട്ടുണ്ട്‌.

തങ്ങള്‍ക്കനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഭാവി നടപടികളെ സംബന്ധിച്ച്‌ ഈ പാര്‍ട്ടികള്‍ യോഗത്തില്‍ തീരുമാനമെടുക്കും. അതേ സമയം കൊല്ലം സീറ്റ്‌ കിട്ടിയില്ലെങ്കില്‍ തങ്ങളുടെ മന്ത്രിയെ പിന്‍വലിയ്‌ക്കുമെന്ന നിലപാടില്‍ നിന്ന്‌ ആര്‍എസ്‌പി പിന്‍മാറിയെന്ന്‌ സൂചനകളുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X