തിരഞ്ഞെടുപ്പ്: മുന്നണികള്‍ പ്രതീക്ഷയില്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയോടെ എല്‍ഡിഎഫും യുഡിഎഫും. തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
ചിട്ടയോടെയുള്ള പ്രവര്‍ത്തനവും പ്രചാരണവുമായിരിക്കും ഇനിയങ്ങോട്ട് നടക്കുക. എത്രസീറ്റ് കിട്ടും എന്ന് പ്രവചിക്കാന്‍ മുതിരുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 18 സീറ്റാണ് നേടിയത്. അതില്‍ ഒന്നുപോലും കുറയാതെ നോക്കാനാണ് ശ്രമിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊക്കെ എല്ലാകാലത്തും ഉണ്ടാകാറുണ്ടെന്നും അതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സീറ്റിന്റെ എണ്ണമൊന്നും ഇപ്പോള്‍ പറയുകവയ്യ. കേരള രക്ഷാമാര്‍ച്ചില്‍ പ്രകടമായത് ജനങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫും ഒപ്പം അണിനിരക്കുന്നു എന്നാണ്. മാര്‍ച്ചിന്റെ സമാപനത്തിനായി രാഹുല്‍ ഗാന്ധി എത്തുന്നതോടെ കേരളവും കോണ്‍ഗ്രസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്‌ക്ക് കുതിയ്‌ക്കും- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications