മിഷേലിന്റെ സ്ലീവ് ലസ് സ്‌റ്റൈലിന് വിമര്‍ശനം

ഇതുസംബന്ധിച്ച് പലയിടത്തുനിന്നായി എതിര്‍പ്പുകളും വാര്‍ത്തകളും വരുന്നുണ്ടെങ്കിലും മിഷേല്‍ ഇതൊന്നും കേട്ടഭാവമേ നടിക്കുന്നില്ല. ഒബാമ സ്ഥാനമേറ്റെടുത്തശേഷം വൈറ്റ് ഹൗസിലെ ആദ്യ ഔദ്യോഗികപരിപാടിയില്‍ മിഷേല്‍ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തത് കറുത്ത സ്ലീവ് ലെസ് വസ്‌ത്രത്തിലായിരുന്നു.
ഇത് പിന്നീടും തുടര്‍ന്നു. മിഷേല്‍ കയ്യില്ലാവസ്‌ത്രങ്ങള്‍ ധരിക്കുന്നതിനെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. നാല്‍പ്പത്തിയഞ്ചുകാരിയായ മിഷേല്‍ അമേരിക്കയുടെ പ്രഥമവനിതയായശേഷം പ്രശസ്‌ത ഫാഷന്‍ മാസികയായ വോഗിന്റെ കവര്‍ പേജിലും കയ്യില്ലാ വസ്‌ത്രവുമായി പ്രത്യക്ഷപ്പെട്ടു.
അമേരിക്കയിലെ മാധ്യമങ്ങള്‍ മിക്കതും മിഷേലിന്റെ വസ്‌ത്രധാരണത്തെ പ്രത്യക്ഷമായിത്തന്നെ വിമര്‍ശിക്കുന്നുണ്ട്. ഏത് പരിപാടിയായാലും ഓരോരുത്തര്‍ക്കും സൗകര്യപ്രദവും ഇണങ്ങിയതുമായ വസ്‌ത്രങ്ങള്‍ ധരിക്കുന്നതിനോടാണ് തനിക്ക് യോജിപ്പെന്നാണ് മിഷേല്‍ ഇതിന് മറുപടി നല്‍കിയത്. എന്തായാലും ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിമര്‍ശങ്ങള്‍ ഏതറ്റം വരെ പോകുമെന്ന് കണ്ടുതന്നെ അറിയണം.












Click it and Unblock the Notifications