ഒരു ലക്ഷം ഇന്ത്യക്കാര്‍ അമേരിക്ക വിടും
വാഷിംഗ്‌ടണ്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന അമേരിക്കയില്‍ നിന്ന് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനകം ഒരു ലക്ഷം ഇന്ത്യക്കാരും അത്ര തന്നെ ചൈനക്കാരും നാട്ടിലേക്ക് മടങ്ങുമെന്ന് പഠന റിപ്പോര്‍ട്ട്.
കുടിയേറ്റക്കാരുടെ മടങ്ങിപ്പോക്ക് അമേരിക്കയ്‌ക്ക് തിരിച്ചടിയാകുമെങ്കിലും ഉയര്‍ന്നു വരുന്ന ഏഷ്യന്‍ രാജ്യങ്ങളായ ചൈനയ്‌ക്കും ഇന്ത്യയ്‌ക്കും അത് ഗുണകരമാകുമെന്ന് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഗവേഷകന്‍ വിവേക് വാധ് വ നടത്തിയ പഠനം പറയുന്നു.
ഇന്ത്യയും ചൈനയും തങ്ങളുടെ പൗരന്‍മാര്‍ക്ക് സ്വരാജ്യത്ത് മെച്ചപ്പെട്ട തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ ഉറപ്പു നല്‌കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഒരു മടങ്ങിപ്പോക്കിന് അമേരിക്കയിലെ വിദഗ്‌ധ തൊഴിലാളികള്‍ തയാറെടുക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിയ്‌ക്കുന്നു.
തൊഴിലില്ലായ്‌മ പരിഹരിയ്‌ക്കാന്‍ വിദേശികളെ നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഇവരെ നാട്ടിലേക്ക് തിരികെ പോരാന്‍ പ്രേരിപ്പിയ്‌ക്കുന്നുണ്ട്. കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അമേരിക്കയില്‍ പഠിയ്‌ക്കുകയോ തൊഴിലെടുക്കുകയോ ചെയ്‌ത ഇന്ത്യക്കാരും ചൈനക്കാരുമുള്‍പ്പെടെ 1203 പേര്‍ക്കിടയില്‍ രണ്ട് വര്‍ഷമാണ് പഠനം നടത്തിയത്.












Click it and Unblock the Notifications