ജയ് ഹോ കോണ്‍ഗ്രസിന് സ്വന്തം
ദില്ലി: റഹ്മാന് ഓസ്കാര്‍ പുരസ്ക്കാരം നേടിക്കൊടുത്ത സ്ലംഡോഗ് മില്യനെയറിലെ 'ജയ് ഹോ' എന്ന ഗാനം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ ഗാനമായി ജയ് ഹോ ഉപയോഗിക്കാനാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
എആര്‍ റഹ്മാന് ഓസ്കര്‍ വിജയങ്ങള്‍ സമ്മാനിച്ച ജയ്ഹോ തങ്ങള്‍ക്കും ഭാഗ്യം കൊണ്ടു വരുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സാധാരണക്കാരന്റെ പ്രതീക്ഷകളും വിജയങ്ങളുമാണ് ഈ ഗാനത്തിന്റെ പ്രമേയം. അതിനാല്‍ പ്രചാരണ വേദികളില്‍ ഗാനം ഉപയോഗിക്കാമെന്ന് പാര്‍ട്ടി നേതൃത്വം കണക്കുകൂട്ടുന്നു.
ജയ് ഹോ ഉപയോഗിക്കാനുള്ള അവകാശം ടി സീരീസ് കമ്പനിയില്‍ നിന്നാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്.
ഇതിന് മുന്പ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാരൂഖിന്റെ ഹിറ്റ് ചിത്രമായ 'ഛക് ദേ'യിലെ ഗാനവും കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ഈ നന്പര്‍ പരിഗണിച്ചില്ലെന്നത് വേറെ കാര്യം.












Click it and Unblock the Notifications