Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹവാഗ്‌ദാനം നല്‍കി പീഡനം: 40കാരന്‍ അറസ്റ്റില്‍

മുംബൈ: വിവാഹവാഗ്‌ദാനം നല്‍കി വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ബഹുരാഷ്ട്രകമ്പനി ഉദ്യോഗസ്ഥനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംഎന്‍സിയിലെ ഉയര്‍ന്നഉദ്യോഗസ്ഥനായ സമീര്‍ പരീജ(40) ആണ്‌ അറസ്റ്റിലായത്‌.

ഇന്റര്‍നെറ്റിലെ വൈവാഹിക സൈറ്റായ ജീവന്‍ശാദി ഡോട്ട്‌ കോം വഴി പരിചയപ്പെട്ട മുംബൈ സ്വദേശിനിയായ വനിതാ ഡോക്ടറെയാണ്‌ ഇയാള്‍ പീഡിപ്പിച്ചത്‌. 2007ലാണ്‌ സൈറ്റില്‍ നല്‍കിയ വ്യാജപ്രൊഫൈല്‍ വഴി ഇയാള്‍ ഡോക്ടറുമായി പരിചയപ്പെട്ടത്‌.

തന്റെ പേര്‌ രാജ്‌ ആണെന്നും ലോകബാങ്കിന്റെ ടോക്കിയോവിലുള്ള ഒരു ഓഫീസില്‍ ജോലിചെയ്യുകയാണെന്നുമാണ്‌ ഇയാള്‍ പറഞ്ഞിരുന്നത്‌. യുവതിയെ വിവാഹം ചെയ്യാമെന്ന്‌ പറയുകയും തന്റേതെന്ന്‌ പറഞ്ഞ്‌ ഒരു പുരുഷ മോഡലിന്റെ ചിത്രങ്ങള്‍ അവര്‍ക്ക്‌ അയച്ചുകൊടുക്കുകയും ചെയ്‌തു.

യുവതിയോട്‌ ചിത്രങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ വിവിധ പോസിലുള്ള ചിത്രങ്ങള്‍ അവര്‍ അയച്ചുകൊടുത്തു. വെബ്‌ കാമറ വഴി യുവതിയുടെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍വരെ ഇയാള്‍ പകര്‍ത്തിയിരുന്നു. പൂനെയില്‍ തനിക്ക്‌ സമീര്‍ പരേജയെന്ന പേരില്‍ ഒരു സുഹൃത്തുണ്ടെന്നും അയാളെ ചെന്ന്‌ കാണണമെന്നും ഇയാള്‍ യുവതിയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കി.

ഇതുപ്രകാരം 2008 ഏപ്രിലില്‍ ഇവര്‍ പുനെയില്‍ എത്തി. നഗരത്തില്‍വച്ച്‌ കണ്ടുമുട്ടിയഇവര്‍ ടാജ്‌ ബ്ലൂ ഡയമണ്ട്‌ ഹോട്ടലില്‍ പോയി അവിടെവച്ച്‌ സമീര്‍ യുവതിയെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന്‌ ഇവിടെനിന്നും രക്ഷപ്പെട്ട യുവതി രാജും സമീറും ഒരാളാണെന്ന സംശയത്തെത്തുടര്‍ന്ന്‌ ഫെബ്രുവരി 3ന്‌ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്നാണ്‌ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ സമീറിന്റെ കള്ളക്കളി വെളിച്ചത്താവുകയും ഇയാള്‍ അറസ്റ്റിലാവുകയും ചെയ്‌തത്‌. ബാംഗ്ലൂര്‍ സ്വദേശിയായ ഇയാള്‍ വിവാഹിതനാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാളെ മാര്‍ച്ച്‌ ഒന്‍പത്‌ വരെ പൊലീസ്‌ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തിരിക്കുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+