ലാലുവിനും റാബ്‌റിയ്‌ക്കും ക്ഷേത്രം പണിയുന്നു

പട്‌നയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ബീഹാറിലെ കെയ്‌മൂര്‍ ജില്ലയിലാണ് അനുയായികള്‍ ലാലുവിനും റാബറിയ്‌ക്കും ക്ഷേത്രം പണിയുന്നത്. 54 ലക്ഷം രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ ഭൂമിപൂജ കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു. നൂറിലേറെപ്പേര്‍ ഭൂമിപൂജയില്‍ പങ്കെടുത്തിരുന്നു.
ഗ്രാമവാസിയായ ഒരു സ്‌ത്രീയാണ് ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി സൗജന്യമായി നല്‍കിയത്.ക്ഷേത്രത്തിന് മുന്നില്‍ ലാലുവിന്റെയും റാബറിയുടെയും കൂറ്റന്‍ പ്രതിമകള്‍ സ്ഥാപിക്കുമെന്ന് ലാലു-റാബ്‌റി ക്ഷേത്ര നിര്‍മ്മാണകമ്മിറ്റി തലവന്‍ രാജേശ്വര്‍ യാദവ് പറഞ്ഞു. ഇദ്ദേഹം തന്നെയാണ് ഇരുവര്‍ക്കും വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുകയെന്ന ആശയം മുന്നോട്ട് വച്ചത്.
ചലച്ചിത്രരംഗത്തുള്ളവരുടെയും മറ്റും പേരില്‍ ക്ഷേത്രം പണിയുന്ന പ്രവണത കൂടിവരുകയാണ്. അന്ധമായ ആരാധനയാണിതെന്ന് പലപ്പോഴും ആരോപണങ്ങള്‍ ഉയരാറുണ്ട്. അടുത്തിടെ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയ്‌ക്ക് ക്ഷേത്രം പണിയാന്‍ റാഞ്ചിയിലെ ആരാധകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ധോണിയുടെ കുടുംബം തന്നെ ഇടപെട്ട് ആ ശ്രമം തടയുകയായിരുന്നു.












Click it and Unblock the Notifications