കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് 6ന്
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് ആറിന് നടക്കുന്ന യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.
ആകെയുള്ള 20 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിയ്ക്കുന്ന 17 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ ആറിന് ചേരുന്ന യോഗത്തില്‍ പ്രഖ്യാപിയ്ക്കും.
അതേ സമയം ചെന്നിത്തല സ്ഥാനാര്‍ത്ഥിയാകുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. പത്തനംതിട്ടയില്‍ അദ്ദേഹം മത്സരിക്കുമെന്ന് സൂചനകളുണ്ട്. അതിനിടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ തഴയപ്പെട്ട കരുണാകര വിഭാഗത്തിന് മുന്‍ഗണന നല്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കെ.കരുണാകരന്റെ ഉറ്റ അനുയായികളായ കോടോത്ത് ഗോവിന്ദന്‍നായര്‍, ടിവി ചന്ദ്രമോഹന്‍ എന്നിവരെ സ്ഥാനാര്‍ത്ഥികളായി പരിഗണിയ്ക്കുന്നുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications