സിപിഎം അപ്രസക്തമായെന്ന് സോമനാഥ്
കൊച്ചി: യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെ സിപിഎം ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമായതായി ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി.
യുപിഎയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതിലൂടെ പാര്‍ട്ടി കാണിച്ചത് മണ്ടത്തരമാണെന്നും ജനങ്ങളെ സേവിക്കാനുള്ള സുവര്‍ണാവസരമാണ് നഷ്ടപ്പെടുത്തിയതെന്നും സോമനാഥ് അഭിപ്രായപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിലൂടെ ബംഗാളിലെ വിഷ്ണുപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം തൃണമൂലിനോട് തോറ്റത് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും സോമനാഥ് വിമര്‍ശിച്ചു. സിപിഎമ്മില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരേയൊരു നേതാവുണ്ടെങ്കില്‍ അത് ജ്യോതി ബസു ആണ്. അദ്ദേഹമാണ് എന്റെ മാര്‍ഗദര്‍ശി- സോമനാഥ് പറഞ്ഞു.
ആണവകരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചിട്ടും സോമനാഥ് സ്പീക്കര്‍ പദവിയില്‍ തുടര്ന്നതുകാരണമാണ് അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയത്. ആ സംഭവം കഴിഞ്ഞ ഇതാദ്യമായാണ് അദ്ദേഹം പാര്‍ട്ടിയ്ക്കെതിരെ ഇത്രശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

സ്പീക്കര്‍ ഇങ്ങനെയൊരു നിലപാടെടുക്കുന്നതാണ് കീഴ് വഴക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റുകാരനാണെങ്കിലും ചില പദവികളിലിരിക്കുമ്പോള്‍ പാര്‍ട്ടി താല്പര്യങ്ങള്ക്കതീതമായി പ്രവര്‍ത്തിക്കേണ്ടിവരും.
സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ മന്ത്രിസഭാംഗമായിരുന്നിട്ടുണ്ട്. എന്നാല്‍ അദ്ദേഹം പാര്‍ട്ടി താല്പര്യങ്ങള്ക്ക് വിധേയനായാണ് ന്യായാധിപസ്ഥാനത്തിരുന്നതെന്ന് പറയാന്‍ കഴിയുമോ- അദ്ദേഹം ചോദിച്ചു.
-
പി.കെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥി? ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ പോസ്റ്ററുകൾ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി












Click it and Unblock the Notifications