കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം അപ്രസക്തമായെന്ന്‌ സോമനാഥ്‌

  • By Staff
Google Oneindia Malayalam News

കൊച്ചി: യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെ സിപിഎം ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമായതായി ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി.

യുപിഎയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ചതിലൂടെ പാര്‍ട്ടി കാണിച്ചത്‌ മണ്ടത്തരമാണെന്നും ജനങ്ങളെ സേവിക്കാനുള്ള സുവര്‍ണാവസരമാണ്‌ നഷ്ടപ്പെടുത്തിയതെന്നും സോമനാഥ്‌ അഭിപ്രായപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിലൂടെ ബംഗാളിലെ വിഷ്‌ണുപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം തൃണമൂലിനോട്‌ തോറ്റത്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിനെയും സോമനാഥ്‌ വിമര്‍ശിച്ചു. സിപിഎമ്മില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരേയൊരു നേതാവുണ്ടെങ്കില്‍ അത്‌ ജ്യോതി ബസു ആണ്‌. അദ്ദേഹമാണ്‌ എന്റെ മാര്‍ഗദര്‍ശി- സോമനാഥ്‌ പറഞ്ഞു.

ആണവകരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനുള്ള പിന്തുണ പാര്‍ട്ടി പിന്‍വലിച്ചിട്ടും സോമനാഥ്‌ സ്‌പീക്കര്‍ പദവിയില്‍ തുടര്‍ന്നതുകാരണമാണ്‌ അദ്ദേഹത്തെ പാര്‍ട്ടി പുറത്താക്കിയത്‌. ആ സംഭവം കഴിഞ്ഞ ഇതാദ്യമായാണ്‌ അദ്ദേഹം പാര്‍ട്ടിയ്‌ക്കെതിരെ ഇത്രശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്‌.

Somnath Chatterjee
കൊച്ചിയില്‍ പിടിഐയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ വിശ്വാസവോട്ടില്‍ തുല്യത വന്നിരുന്നെങ്കില്‍ താന്‍ യുപിഎ സര്‍ക്കാറിന്‌ അനുകൂലമായി വോട്ട്‌ ചെയ്യുമായിരുന്നുവെന്ന്‌ മനോരമയുടെ ന്യൂസ്‌ ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

സ്‌പീക്കര്‍ ഇങ്ങനെയൊരു നിലപാടെടുക്കുന്നതാണ്‌ കീഴ്‌ വഴക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റുകാരനാണെങ്കിലും ചില പദവികളിലിരിക്കുമ്പോള്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കതീതമായി പ്രവര്‍ത്തിക്കേണ്ടിവരും.

സുപ്രീം കോടതി ജഡ്‌ജിയായിരുന്ന ജസ്‌റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ മന്ത്രിസഭാംഗമായിരുന്നിട്ടുണ്ട്‌. എന്നാല്‍ അദ്ദേഹം പാര്‍ട്ടി താല്‍പര്യങ്ങള്‍ക്ക്‌ വിധേയനായാണ്‌ ന്യായാധിപസ്ഥാനത്തിരുന്നതെന്ന്‌ പറയാന്‍ കഴിയുമോ- അദ്ദേഹം ചോദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X