പൊന്നാനി: വിട്ടുവീഴ്ചക്കില്ലെന്ന് പിഡിപിയും
കൊച്ചി: പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിഡിപി തീരുമാനിയ്ക്കുമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. പൊന്നാനിയില്‍ സിപിഐയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മത്സരിയ്ക്കുന്നതെങ്കില് പിഡിപിയും മത്സര രംഗത്തുണ്ടാകുമെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
പൊതു സ്വതന്ത്രനാണെങ്കില്‍ മാത്രമേ പൊന്നാനിയില്‍ വിജയസാധ്യതയുള്ളൂ. രാഷ്ട്രീയ ആത്മഹത്യയ്ക്ക് കൂട്ടുനില്ക്കാന് പിഡിപി ഒരുക്കമല്ല. മദനി വ്യക്തമാക്കി. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വിവാദമായ സാഹചര്യത്തിലാണ് ശക്തമായ നിലപാടുമായി പിഡിപി രംഗത്തെത്തിയിരിക്കുന്നത്.
മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തന്നെ നിശ്ചിയിക്കുമെന്ന സിപിഐ ജനറല്‍ സെക്രട്ടറി എ.പി ബര്‍ദന്റെ പ്രഖ്യാപനം പിഡിപിയെ ചൊടിപ്പിച്ചിട്ടുണ്ട്. പൊന്നാനി സീറ്റിന് വേണ്ടി കരു നീക്കിയ സിപിഎമ്മിന്റെ പിന്തുണയും ഇക്കാര്യത്തില്‍ പിഡിപിയ്ക്കുണ്ട്.
അതേ സമയം പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയായി വളാഞ്ചേരി എംഇഎസ് കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന് രണ്ടത്താണിയെ സിപിഐ മത്സരിപ്പിയ്ക്കുമെന്നും സൂചനകളുണ്ട്. സുന്നി കാന്തപുരം വിഭാഗത്തിന്റെ പ്രമുഖ നേതാവ് കൂടിയായ ഇദ്ദേഹത്തെ പിഡിപിയും പിന്തുണയ്ക്കുന്നതിനാല്‍ കൂടുതല്‍ തര്‍ക്കങ്ങളില്ലാതെ ഇവിടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിഡിപി ഇവിടെ അരലക്ഷത്തിലേറെ വോട്ട് നേടിയിരുന്നു. ഇതിനാല്‍ പിഡിപിയെ പിണക്കി ഒരു നീക്കം നടത്താന്‍ ഇടത് മുന്നണി തയാറാകില്ലെന്നാണ് കരുതപ്പെടുന്നത്.
മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും മുന്‍ വിദ്യാഭ്യാസ മന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീറിനെ മണ്ഡലം പിടിയ്ക്കാന്‍ ലീഗ് നിയോഗിക്കുമെന്നാണ് കരുതപ്പെടുന്നത്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications