ശംഖുമുഖത്തെത്തിയത് പൊതുജനാഭിപ്രായം പരിഗണിച്ച്
തിരുവനന്തപുരം: നവകേരള മാര്‍ച്ചിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്തത് പൊതുജനാഭിപ്രായം കണക്കിലെടുത്താണെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍
പൊതുജനാഭിപ്രായം സ്വരൂപിച്ച് ഒരു തീരുമാനമെടുക്കുകയായിരുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിയ്‌ക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എന്ത് കൊണ്ട് ശംഖുമുഖത്ത് പോയെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്നായിരുന്നു വിഎസ് ആദ്യം പറഞ്ഞത്. പിന്നീട് ഈ വാചകം കൂടി കൂട്ടി ചേര്‍ക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിയ്‌ക്കാന്‍ വിഎസ് തയാറായില്ല.
പൊന്നാനിയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ കൂട്ടായി തീരുമാനിക്കുമെന്നും വിഎസ് വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ തീരുമാനിക്കുമെന്നാണല്ലോ വെളിയം ഭാര്‍ഗവന്‍ പറഞ്ഞതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള വിടവ് കൂട്ടാന്‍ നിങ്ങള്‍ ശ്രമിക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും ബദലായി ഒരു മതേതജനാധിപത്യ സര്‍ക്കാരിനെ കൊണ്ടുവരാനുള്ള തീവ്രശ്രമമാണ് ഇടതുപക്ഷം നടത്തുന്നതെന്നും ഒരു ചോദ്യത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications