പൊന്നാനി സീറ്റില്‍ പൊതുസ്വതന്ത്രന്‍ മത്സരിക്കും
തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു.
സിപിഐ മത്സരിച്ചുവന്ന പൊന്നാനിയില്‍ ഇത്തവണ ഇടതുമുന്നണിയുടെ പൊതുസ്വതന്ത്രനായിരിക്കും മത്സരിക്കുകയെന്ന് മുന്നണിയോഗത്തിന് ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. ഇതിന് തൊട്ടുപിന്നാലെ മുന്നണി തീരുമാനത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് സിപിഐ രംഗത്തെത്തി.
മത്സരിക്കുന്നത് പൊതുസ്വതന്ത്രനായിരിക്കുമെങ്കിലും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് തങ്ങള്‍തന്നെയായിരിക്കുമെന്നാണ് സിപിഐ പറയുന്നത്.
മുന്നണിയോഗത്തില്‍ സീറ്റിന് വേണ്ടി അവസാനംവരെ പോരാടിയെങ്കിലും ആര്‍എസ്‌പിയ്‌ക്ക് സീറ്റ് ലഭിച്ചില്ല. ജതാദള്‍ കോഴിക്കോട്ട് മത്സരിക്കുന്നകാര്യത്തിലും തീരുമാനമായില്ല. കോഴിക്കോട്, വയനാട് മണ്ഡലങ്ങല്‍ സംബന്ധിച്ച തീരുമാനം വ്യാഴാഴ്‌ച ചേരുന്ന മുന്നണിയോഗത്തിലായിരിക്കും ഉണ്ടാവുക.
ചൊവ്വാഴ്‌ച രാവിലെയാണ് ഇടതുമുന്നണിയോഗം തുടങ്ങിയത്. യോഗം തുടങ്ങിയ ഉടന്‍തന്നെ പൊന്നാനി സീറ്റില്‍ പൊതുസ്വതന്ത്രനെ നിര്‍ത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. എന്നാല്‍ സിപിഐ സമ്മതിക്കാത്തതിനെത്തുടര്‍ന്ന് ഉച്ചതിരിഞ്ഞ് യോഗം വീണ്ടും ചേര്‍ന്നു.
വീണ്ടും ചര്‍ച്ചതുടര്‍ന്നെങ്കിലും ഇരുവിഭാഗവും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു, യോഗത്തില്‍ കാര്യം തീരുമാനമായില്ല. ഒടുക്കം വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പൊന്നാനിയില്‍ പൊതുസ്വതന്ത്രന്‍ മത്സരിക്കുമെന്ന് അറിയിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ തീരുമാനിക്കുമെന്ന സിപിഐ നിലപാടിനോടും സിപിഎമ്മിന് എതിര്‍പ്പാണ്.












Click it and Unblock the Notifications