സന്തോഷ് മാധവന്റെ വിചാരണ മാറ്റിവച്ചു

കേസില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ വീഡിയോ ടേപ്പുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കാന്‍ ഹൈക്കോടതി ചൊവ്വാഴ്‌ച ഉത്തരവിട്ടിരുന്നു.
തിരുവന്തപുരം സിഡാകിനോടാണ് ഇതിന്റെ പകര്‍പ്പെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ പകര്‍പ്പുകള്‍ ലഭ്യമായ ശേഷം വിചാരണ തുടങ്ങിയാല്‍ മതിയെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി കെ ഹരിപാല്‍ ഉത്തരവിട്ടു.
കോപ്പികള്‍ എന്നത്തേയ്‌ക്കു നല്‍കാനാവുമെന്ന് സിഡാക് വെള്ളിയാഴ്‌ച കോടതിയെ അറിയിക്കും കേസ് വീണ്ടും വെള്ളിയാഴ്‌ച പരിഗണിയ്‌ക്കും.
പെണ്‍കുട്ടികളെ പീഡിപ്പിച്ചതുള്‍പ്പെടെ വിദേശമലയാളിയായ സെറാഫിന്‍ എഡ്വിനില്‍ നിന്നും പണം തട്ടിയതും അനധികൃതമായി സ്വത്ത് സ്‌പാദിച്ചതുമുള്‍പ്പെടെയുള്ള കേസുകളാണ് വിചാരണ ചെയ്യുന്നത്.












Click it and Unblock the Notifications