സന്തോഷ് മാധവന് സിഡി പകര്‍പ്പുകള്‍ നല്കാന്‍ ഉത്തരവ്
കൊച്ചി: പെണ്‍കുട്ടികളുമായി താന്‍ നടത്തിയ ലൈംഗിക ബന്ധങ്ങള്‍ ചിത്രീകരിച്ച വീഡിയോ സിഡികള്‍, പെന്‍ഡ്രൈവ് തുടങ്ങിയവയുടെ പകര്‍പ്പ് നല്കണമെന്ന സന്തോഷ് മാധവന്റെ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. ഈ രേഖകളുടെ പകര്‍പ്പ് പ്രോസിക്യൂഷനും പ്രതിയ്ക്കും നല്കാന്‍ ഹൈക്കോടതി ജസ്റ്റിസ് വി. രാംകുമാറാണ് ഉത്തരവിട്ടത്.
വിസിഡികള്‍, പെന്‍ഡ്രൈവ് എന്നീ ഇലക്ട്രോണിക് സാമഗ്രികള്‍ തെളിവു നിയമത്തിലെ 65(ബി) വകുപ്പ് പ്രകാരം തെളിവുകളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം ബലാത്സംഗം ചെയ്ത കേസുകളില്‍ പ്രതിയായ സന്തോഷ് മാധവന്റെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിയ്ക്കെയാണ് കോടതി ഉത്തരവ്.
പെണ്‍കുട്ടികളുമായി സന്തോഷ് മാധവന്‍ നടത്തിയ ലൈംഗിക ബന്ധങ്ങളാണ് വിസിഡികളിലും പെന്‍ ഡ്രൈവുകളിലും ഉള്ളത്. ബാങ്ക് ലോക്കറുകളില്‍ നിന്നും അവ പോലീസ് കണ്ടെടുത്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പോലീസ് തനിയ്ക്കെതിരെ തൊണ്ടിയായി കണ്ടെടുത്ത 25 സിഡികളുടെ പകര്‍പ്പ് നല്കണമെന്നാവശ്യപ്പെട്ട് സന്തോഷ് മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഈ വിധിക്കെതിരെയാണ് സന്തോഷ് മാധവന്‍ ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications