ആക്രമണം: പാകിസ്‌താന് മുന്നറിയിപ്പ് ലഭിച്ചിരുന്നു
ദില്ലി: ലാഹോറില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നതിനെക്കുറിച്ച് പ്രാദേശിക സുരക്ഷാ വിഭാഗം പാകിസ്‌താന്‍ ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്.
ഈ മുന്നറിയിപ്പ് ലഭിച്ചിട്ടും ഇതിനെതിരെ കരുതല്‍ നടപടികളെടുക്കാതിരുന്ന പാക് അധികൃതരുടെ നിലാപാടിനെതിരെ നാലുപാടുനിന്നും പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഇന്റലിജന്‍സ് സൂചനയനുസരിച്ച് ഹോട്ടലില്‍ വച്ചോ ഗദ്ദാഫി സ്റ്റേഡിയത്തിലേയ്‌ക്കുള്ള യാത്രിക്കിടയിലോ ലങ്കന്‍ ടീമിന് നേരെ ജിഹാദികളുടെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ്.
ജനുവരി 22ന് തന്നെ ഈ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നിട്ടും ടീമിന് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പാക് അധികൃതര്‍ കാണിച്ച ഉദാസീനത ലോകരാഷ്ട്രങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്.
സംഭവത്തില്‍ മുടിനാരിഴയ്‌ക്കു രക്ഷപ്പെട്ട ഐസിസി മാച്ച് റഫറി ക്രിസ് ബോര്‍ഡിന്റെ വാക്കുകള്‍ പാകിസ്‌താന്റെ പ്രവര്‍ത്തനങ്ങളില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. ഭീകരര്‍ ആക്രമണം തുടങ്ങിയപ്പോള്‍ പരിസരത്തുള്ള പൊലീസ് പെട്ടെന്ന് അപ്രത്യക്ഷരാവുകയായിരുന്നുവെന്നും ഭീകരരുടെ മുന്നിലേയ്‌ക്ക് തങ്ങളെ വലിച്ചെറിഞ്ഞ് അവര്‍ രക്ഷപ്പെട്ടത് ദുരൂഹമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ക്രിസിന്റെ വാദത്തെ പാകിസ്‌താന്‍ നിഷേധിക്കുകയാണുണ്ടായത്. നിരീക്ഷണ ക്യാമറയിലെ തെളിവുകളും പാകിസ്‌താന്റെ അലംഭാവത്തെയാണ് കാണിക്കുന്നത്. ആക്രമണം നടത്തിയശേഷം ഭീകരര്‍ യാതൊരു ഭയവും കൂടാതെയാണ് സ്ഥലം വിടുന്നത്. ചിലര്‍ ഇരുചക്രവാഹനങ്ങളില്‍ തിരിച്ചുപോയപ്പോള്‍ ചിലര്‍ കാല്‍നടയായി നടന്നുനീങ്ങുന്നതാണ് ക്യാമറയിലെ ദൃശ്യങ്ങള്‍.












Click it and Unblock the Notifications