8വയസ്സുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍
മയ്യില്‍(കണ്ണൂര്‍): എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസി പിടിയില്‍. ചെറുപഴശി ചട്ടുകപ്പാറ ഹൈസ്‌കൂളിന് സമീപം ചെറുകുളങ്ങര പികെ ബിനീഷിനെ(23)യാണ് വളപട്ടണം പൊലീസ് അറസ്റ്റുചെയ്‌തത്.
ഇയാളെ കോടതി റിമാന്റ് ചെയ്‌തു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുകൂടിയാണ് ഇയാള്‍. ഫെബ്രുവരി 27ന് മയ്യില്‍ ടൗണില്‍ നിന്നും മത്സ്യം വാങ്ങി വീട്ടിലേയ്‌ക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് ഒപ്പും കൂട്ടി ഇടവഴിയിലെ കല്ലുവെട്ടുകുഴിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയപ്പോള്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. സംഭവം അറിഞ്ഞെങ്കിലും വീട്ടുകാര്‍ പൊലീസില്‍ പാരതി നല്‍കിയിരുന്നില്ല.
വനിതാ സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സിഐ പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications