പൊന്നാനി കണ്ട് മദനി മദ്ദളം കൊട്ടേണ്ട: ഇസ്‌മായില്‍
തൃശൂര്‍: പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പിഡിപിയുമായി ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.ഇ ഇസ്‌മയില്‍ എംപി.
പൊന്നാനി സീറ്റ് സിപിഐയുടേതാണ്. അവിടെ ആര് മത്സരിക്കണമെന്നത് ഞങ്ങള്‍ തീരുമാനിക്കും. അതിനായി മദനി മനസ്സില്‍ മദ്ദളം കൊട്ടേണ്ട. പിഡിപിയുമായി സിപിഐ ചര്‍ച്ച നടത്തിയിട്ടില്ല- ഇസ്‌മായില്‍ പറഞ്ഞു.
തൃശൂരില്‍ സിരിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പൊന്നാനിയില്‍ പൊതുസ്വതന്ത്രന്‍ മത്സരിക്കുമെന്ന് പറഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഇക്കാര്യം തിരുത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഇത്തരത്തിലൊരു പ്രസ്‌താവന നടത്തിയതെന്ന് അറിയില്ല. വാര്‍ത്താസമ്മേളനം നടത്തി അദ്ദേഹം യഥാര്‍ത്ഥ തീരുമാനം അറിയിക്കും.
സിപിഐ സ്ഥാനാര്‍ത്ഥികളെ മാര്‍ച്ച് ഏഴിന് പ്രഖ്യാപിക്കും. എന്നിട്ടേ മറ്റുള്ളവരുടെ സഹായം അഭ്യര്‍ത്ഥിക്കുകയയുള്ളു.പൊന്നാനി ഉള്‍പ്പെടെ നാലുസീറ്റില്‍ സിപിഐ സ്ഥാനാര്‍ത്ഥികല്‍ മത്സരിക്കുമെന്നാണ് മുന്നണിയില്‍ തീരുമാനമുണ്ടായത്.
പൊന്നാനിയില്‍ സ്വതന്ത്രനെ നിര്‍ത്തണമെന്ന പൊതുആവശ്യം കണക്കിലെടുത്ത് സിപിഐ സമ്മതിക്കുകയായിരുന്നു. പക്ഷേ ആരു മത്സരിക്കണമെന്നത് സിപിഐ തീരുമാനിക്കും- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications