റാഗിങ്: പ്രതികളുടെ ശിക്ഷ നിര്‍ത്തിവച്ചില്ല
കൊച്ചി: എസ്‌എംഇ റാഗിങ് കേസിലെ ഒന്നും രണ്ടും പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവയ്‌ക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു.
പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവച്ചാല്‍ അത് സമൂഹത്തില്‍ സമാധാനം ആഗ്രഹിക്കുന്നവര്‍ക്ക് തെറ്റായ സന്ദേശമാകും നല്‍കുകയെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് വി രാംകുമാര്‍ ഇടക്കാല ഉത്തരവിട്ടത്.
കോട്ടയം എസ്‌എംഇ കോളെജിലെ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ റാഗിങിന്റെ പേരില്‍ പീഡിപ്പിച്ചെന്ന കേസിലെ ഒന്നും രണ്ടും പ്രതികളായ രഞ്‌ജിത് വര്‍ഗീസ്, എസ് ഷെറിന്‍ എന്നിവര്‍ ശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലിലാണ് ഇടക്കാല ഉത്തരവ്.
പത്തുകൊല്ലം കഠിനതടവും 25,000 രൂപ പിഴയുമാണ് ഇവര്‍ക്ക് കോട്ടയം പ്രത്യേക കോടതി ശിക്ഷവിധിച്ചത്. കീഴ്‌ക്കോടതിയുടെ ശിക്ഷ ഹൈക്കോടതി ശരിവയ്‌ക്കുംവരെ ഇരുവരെയും നിരപരാധികളായി കാണണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. വിചാരണയ്‌ക്കുശേഷം കോടതി ശിക്ഷിക്കുന്നതോടെ നിരപരാധിയെന്ന സങ്കല്‍പം അവസാനിക്കുന്നുവെന്ന് കോടതി വ്യക്തമാക്കി.
വിചാരണ വേളയില്‍ മുഴുവന്‍ പ്രതികളും ജാമ്യത്തിലായിരുന്നുവെങ്കിലും ജാമ്യവ്യവസ്ഥ ലംഘിക്കുകയോ ഒളിവില്‍ പോവുകയോ ചെയ്‌തിട്ടില്ല. എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. അപ്പീല്‍ കോടതി പരിഗണിക്കുമ്പോഴും പുറത്തുവിട്ടാല്‍ പ്രതികള്‍ ഒളിച്ചുപോകുമെന്ന് പ്രോസിക്യൂഷന്‍ പോലും വാദിക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications