കേരള രക്ഷാ മാര്‍ച്ചിന്റെ സമാപനത്തില്‍ രാഹുല്‍

യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തു കാട്ടിയും സംസ്ഥാന സര്‍ക്കാരിനെ അക്രമിച്ചും ഫെബ്രുവരി 9ന് കാസര്‍കോട്ടു നിന്ന് ആരംഭിച്ച മാര്‍ച്ച് വിജയം കണ്ടുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിയ്‌ക്കുന്നത്. ശംഖുമുഖം കടപ്പുറത്ത് ചേരുന്ന സമ്മേളനം കേരളത്തിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നാന്ദി കുറിയ്‌ക്കല്‍ കൂടിയായി മാറും.
തിരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമായോ എന്നതിന്റെ കണക്കെടുപ്പ് കൂടിയാകും ഇന്നത്തെ സമാപന സമ്മേളനത്തിന് എത്തുന്ന ആള്‍ക്കൂട്ടം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്ന് ഒരാളെ പോലും ജയിപ്പിച്ചെടുക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്‌്.
ആകെയുള്ള 20 സീറ്റില്‍ 17 ഉം കയ്യടക്കി യുഡിഎഫിലെ സീറ്റ് വിഭജനത്തില്‍ മേല്‍കൈ നേടാനായെങ്കിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടിയ്‌ക്ക് വെല്ലുവിളിയാകും.
17 സീറ്റിലുമായി നൂറോളം സ്ഥാനര്‍ത്ഥി മോഹികളാണ് ടിക്കറ്റിനായി കാത്തിരിയ്‌ക്കുന്നത്. വിജയസാധ്യതയുള്ളവര്‍ക്ക് മാത്രം മുന്‍ഗണന നല്‌കിയാല്‍ മതിയെന്ന് ഹൈക്കമാന്‍ഡ് പറയുന്നുണ്ടെങ്കിലും ഗ്രൂപ്പ് അവകാശവാദങ്ങള്‍ പരിഗണിയ്‌ക്കാതിരിയ്‌ക്കാനും സാധ്യമല്ല. വെള്ളിയാഴ്‌ച ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് തുടക്കമാകും.












Click it and Unblock the Notifications