ആര്‍എസ്‌പി മന്ത്രിയെ പിന്‍വലിക്കില്ല
തിരുവനന്തപുരം: കൊല്ലം സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന നിലപാടില്‍ നിന്ന് എല്‍ഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്‌പി മാറി. സംസ്ഥാന കമ്മിറ്റി യോഗത്തിന് മുമ്പായി വ്യാഴാഴ്‌ച രാവിലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മുന്‍തീരുമാനം പാര്‍ട്ടി തിരുത്തിത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് ലഭിച്ചില്ലെങ്കില്‍ മന്ത്രി എന്‍കെ പ്രേമചന്ദ്രനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കാന്‍ ആര്‍എസ്‌പി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നേരത്തേ തീരുമാനിച്ചിരുന്നു.
എന്നാല്‍ കൊല്ലം സീറ്റ് വിട്ടുകൊടുക്കാന്‍ സിപിഎം തയ്യാറായില്ല. സമ്മര്‍ദ്ദതന്ത്രം വിജയിക്കാത്ത സാഹചര്യത്തില്‍ മന്ത്രിയെ പിന്‍വലിക്കുമെന്ന തീരുമാനം ആര്‍എസ്‌പി മാറ്റുകയായിരുന്നു. മന്ത്രിയെ പിന്‍വലിച്ചാലും ഇടതുമുന്നണിയില്‍ത്തന്നെ തുടരുമെന്നും ആര്‍എസ്‌പി അന്ന് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications