ടോം വടക്കനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് രൂപതകള്‍
തൃശൂര്‍: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി ടോം വടക്കന്‍ തൃശൂരില്‍ മത്സരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തൃശൂര്‍, ഇരിങ്ങാലക്കുട രൂപതാ നേതൃത്വങ്ങള്‍ ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‌കി.
മണ്ഡല പുനര്‍ നിര്‍ണയത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപത കൂടി തൃശൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ മണ്ഡലത്തിലെ മൂന്നിലൊന്ന് വോട്ട് ക്രൈസ്‌തവ വിഭാഗക്കാരുടേതാണെന്നാണ് സഭ അവകാശപ്പെടുന്നത്. ഏകദേശം ഇത്ര തന്നെ ഈഴവ സമുദായ വോട്ടുകള്‍ മണ്ഡലത്തില്‍ ഉണ്ടെങ്കിലും ഇത് മിക്കവാറും ഇടത്തോട്ട് മറിയുമെന്നതിനാല്‍ യുഡിഎഫിന് സഭാ നേതൃത്വത്തിനെ അവഗണിയ്‌ക്കാനാവില്ലെന്ന കാര്യമുറപ്പാണ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിയ്‌ക്കുന്നതിന് ഏറെ നാള്‍ മുമ്പേ ടോം വടക്കന്‍ തൃശൂരില്‍ നോട്ടമിട്ടതില്‍ പാര്‍ട്ടിയിലെ ജില്ലാ ഘടകങ്ങള്‍ക്ക് അതൃപ്‌തിയുണ്ടായിരുന്നു. ഇടയ്‌ക്ക് സഭാ നേതാക്കളെ സന്ദര്‍ശിച്ച് ടോം വടക്കന്‍ ചര്‍ച്ച നടത്തിയത് തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിയ്‌ക്കാനെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇത് ശരിവെയ്‌ക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.












Click it and Unblock the Notifications