കുട്ടിയുടെ രൂപം നിങ്ങള്‍ക്ക് തീരുമാനിക്കാം
വാഷിങ്‌ടണ്‍: നമ്മള്‍ക്ക് നമ്മളാഗ്രഹിക്കുന്ന രീതിയിലുള്ള കുഞ്ഞുങ്ങള്‍ ജനിക്കുക. നമ്മളാഗ്രഹിക്കുന്ന രൂപം, നിറം, ഗുണങ്ങള്‍, കഴിവുകള്‍, ശക്തി, ആരോഗ്യം എന്നിങ്ങനെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു കുഞ്ഞ്.
നടക്കാന്‍ പോകാത്ത ഒരു കാര്യത്തെക്കുറിച്ച് തമാശപറയുകയാണെന്ന് തോന്നുന്നുണ്ടോ. എന്നാല്‍ തമാശയല്ല. സംഭവം നടക്കുമെന്നാണ് അമേരിക്കയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന അതേ രൂപത്തിലുള്ള ഒരു കുട്ടിയ്‌ക്ക് ജന്മം നല്‍കാന്‍ സഹായിക്കാമെന്നാണ് അമേരിക്കയിലെ ഒരു ഫെര്‍ട്ടിലിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഉറപ്പ് നല്‍കുന്നത്. ന്യൂയോര്‍ക്കിലും ലോസ്‌ആഞ്ചലസിലുമുള്ള ഇവരുടെ ഓഫീസ് ഇതുസംബന്ധിച്ച് പരസ്യങ്ങളും നല്‍കിക്കഴിഞ്ഞു.
കുട്ടി ആണോ പെണ്ണോ, കറുത്തോ വെളുത്തോ, മുടി നീണ്ടതോ ചുരുണ്ടതോ എന്നുവേണ്ട കുഞ്ഞിനെക്കുറിച്ചുള്ള ഏത് ആഗ്രഹവും പറഞ്ഞാല്‍ മതി. നിങ്ങള്‍ ഭാവനയില്‍കാണുന്നതുപോലുള്ള ഒരു കുഞ്ഞിന് തന്നെ ജന്മം നല്‍കാം എന്നാണ് പരസ്യത്തില്‍ പറയുന്നത്.
ഇത് നടക്കാത്തകാര്യമല്ലെന്നും ഇതിന് വേണ്ട സാങ്കേതിക വിദ്യകള്‍ തങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്നുമാണ് സ്ഥാപനമേധാവിയായ ഡോക്ടര്‍ ജെഫ് സ്റ്റീന്‍ബര്‍ഗ് പറയുന്നത്.












Click it and Unblock the Notifications