ക്ലോണിങ്ങിലൂടെ മനുഷ്യക്കുട്ടികള്‍ പിറന്നു: ഡോക്ടര്

കിഴിക്കന്‍ യൂറോപ്പില്‍ കഴിയുന്ന മൂന്നു കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ ആണ്‍കുട്ടികളും ഒന്നു പെണ്‍കുട്ടിയുമാണ്. മൂന്നുപേര്‍ക്കും ഒന്‍പത് വയസ്സായെന്നും ഡോക്ടര്‍ വെളിപ്പെടുത്തി.
ഗൈനക്കോളജിസ്‌റ്റായ സെവിറിനോ ഇങ്ങനെയൊരു കാര്യം വെളിപ്പെടുത്തിയെങ്കിലും അതിന് മതിയായ തെളിവുകളൊന്നും മുന്നോട്ടുവച്ചിട്ടില്ല. ന്യൂക്ലിയര്‍ ട്രാന്‍സ്‌ഫര്‍ എന്ന നൂതന സാങ്കേതിക വിദ്യയിലൂടെയാണ് താന്‍ അണ്ഡം പുരുഷകോശവുമായി സംയോജിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.
1996ല്‍ ക്ലോണിങ്ങിലൂടെ ഡോളി ആടിനെ സൃഷ്ടിച്ചത് സാങ്കേതിത വിദ്യയിലുണ്ടായ വന്‍ മുന്നേറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. 1994ല്‍ ഇദ്ദേഹത്തിന്റെ ചികിത്സയില്‍ അറുപത്തിമൂന്നുവയസ്സുള്ള സ്‌ത്രീ ഒരു കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ഒന്‍പത് വര്‍ഷം മുമ്പ് ക്ലോണിങ്ങിലൂടെ താന്‍ മനുഷ്യക്കുഞ്ഞുങ്ങളെ സൃഷ്ടിച്ചകാര്യം ഇദ്ദേഹം വെളിപ്പെടുത്തിയത്. രണ്ടാഴ്‌ച മുമ്പ് മസ്‌തിഷ്‌കാര്‍ബുദത്തെത്തുടര്‍ന്ന് കോമ സ്‌റ്റേജിലായ ഒരാളുടെ ഭാര്യയെ താന്‍ ഗര്‍ഭിണിയാക്കിയെന്ന് ഇദ്ദേഹം വെളിപ്പെടുത്തിയത് വിവാദമായിരുന്നു.












Click it and Unblock the Notifications