ഗാന്ധി സ്മൃതിലേലം: പുതിയ ആവശ്യവുമായി ജയിംസ്

ഇന്ത്യയുടെ ബജറ്റില്‍ പ്രതിരോധ വകുപ്പിന് ചെലവഴിക്കുന്നതിനേക്കാള്‍ തുക ആരോഗ്യമേഖലയ്ക്ക് വേണ്ടി നീക്കിവയ്ക്കുകയാണെങ്കില്‍ ലേലം മാറ്റിവയ്ക്കാമെന്നാണ് ജയിംസ് പറയുന്നത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനായ പ്രഭു ദയാലിന് നല്കിയ കത്തിലാണ് ജയിംസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആന്റിക്വേറിയം കമ്പനി ഈ വസ്തുക്കളുടെ ലേലം വ്യാഴാഴ്ചയാണ് നടത്തുക. ഇതിന് മുമ്പ് ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനത്തിന്റെ അഞ്ചുശതമാനം പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മാറ്റിവയ്ക്കുകയാണെങ്കില്‍ ലേലം മാറ്റിവയ്ക്കാമെന്നായിരുന്നു ജെയിംസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
വ്യാഴാഴ്ച ലേലം നടക്കാനിരിക്കെ ഈ അമൂല്യവസ്തുക്കള്‍ ഏതുവിധേനയും ഇന്ത്യയിലെത്തിക്കകണമെന്ന് കേന്ദ്രസര്‍ക്കാര്‍ അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാന്ധിജി ഉപയോഗിച്ചിരുന്ന കണ്ണട, പോക്കറ്റ് വാച്ച്, ചെരിപ്പ്, രണ്ട് പാത്രങ്ങള്‍ എന്നിവയാണ് ലേലത്തിന് വച്ചിരിക്കുന്നത്.
ലേലത്തില്‍ ഇവ സ്വന്തമാക്കാനായി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ മത്സരം തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ അധികൃതര്‍ ജെയിംസിനെ നേരില്‍ക്കണ്ട് വസ്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വസ്തുക്കള്‍ക്ക് ഇന്ത്യയിട്ട വില തീരെ കുറഞ്ഞുപോയെന്നാണ് ഓട്ടിസ് പറഞ്ഞത്.
തന്റെ കണ്ണടയും കണ്ണടക്കൂടും ഗാന്ധിജി ഒരു ആര്‍മി കേണലിന് സമ്മാനിച്ചതാണ്. പോക്കറ്റ് വാച്ചും പാത്രങ്ങളും ആഭാ ഗാന്ധിയ്ക്ക് നല്കി. തുകല്‍ച്ചെരിപ്പുകള്‍ യെമനില്‍വച്ച് തന്റെ ഫോട്ടോയെടുത്ത ഒരു ബ്രിട്ടീഷ് മിലിട്ടറി ഓഫീസര്‍ക്ക് സമ്മാനിച്ചുവെന്നുമാണ് പറയപ്പെടുന്നത്. പുരാവസ്തുക്കള്‍ ശേഖരിക്കുന്ന ജെയിംസ് ഇത് പലരില്‍ നിന്നായി വാങ്ങുകയാണുണ്ടായതത്രേ.
-
ഇറാൻ കത്തുന്നു! 900 കിലോയുടെ ഭീമൻ ബോംബുകൾ പ്രയോഗിച്ചു; വീഡിയോ പങ്കുവെച്ച് ട്രംപ് -
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
ദേശീയപാത അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം; പ്രതിമാസം സ്റ്റൈപ്പന്റായി ലഭിക്കുന്ന തുക ഇത്ര -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications