ജനറല്‍ മോട്ടോഴ്‌സ് പാപ്പര്‍ ഹര്‍ജിയിലേയ്‌ക്ക്
വാഷിങ്‌ടണ്‍: അമേരിക്കന്‍ സര്‍ക്കാറിന്റെ രക്ഷാപദ്ധതികൊണ്ടും രക്ഷയില്ലാതെ ലോകത്തെ വന്‍കിട വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് പാപ്പര്‍ ഹര്‍ജിയിലേയ്‌ക്ക് നീങ്ങുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന് വ്യാഴാഴ്‌ച ജനറല്‍ മോട്ടോഴേസ് അധികൃതര്‍ വ്യക്തമാക്കി.
പ്രതിസന്ധിയുടെ രൂക്ഷത കണക്കിലെടുത്ത് അമേരിക്കയിലെ പാപ്പര്‍ ഹര്‍ജി കോഡനുസരിച്ച് ഇളവു നേടാന്‍ നിര്‍ബന്ധിതരാകുമെന്നും ജനറല്‍ മോട്ടോഴ്‌സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നു.
അമേരിക്കയിലെ സര്‍ക്കാറിന്റെ രക്ഷാപാക്കേജ് ഉപയോഗപ്പെടുത്തി ജനറല്‍ മോട്ടോഴ്‌സ് 1340 കോടി ഡോളര്‍ സഹായം ഈയിടെ നേടിയിരുന്നു. കഴിഞ്ഞ 27 വര്‍ഷങ്ങള്‍ക്കിടെ കാര്‍ വില്‍പനയില്‍ ഏറ്റവും കനത്ത ഇടിവാണ് ഈ സാമ്പത്തിക വര്‍ഷം കമ്പനി നേരിട്ടത്.
പ്രതിസന്ധി തരണം ചെയ്യുന്നതിനായി അമേരിക്കന്‍ സര്‍ക്കാറില്‍നിന്നും മൂവായിരം കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് ജിഎം ആവശ്യപ്പെടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനി 8200 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. 2008ല്‍ മാത്രം നഷ്ടം 3090 കോടി ഡോളറാണ്.
ഇത്തരം മുന്‍നിര കമ്പനികള്‍ പാപ്പര്‍ ഹര്‍ജിയിലേയ്‌ക്ക് നീങ്ങുന്നത് അമേരിക്കയില്‍ തൊഴിലില്ലായ്‌മ കുത്തനെ ഉയരാന്‍ കാരണമാകും. അതിനാല്‍ ജിഎം പോലെ പ്രതിസന്ധി നേരിടുന്ന വാഹനക്കമ്പനികളെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ സാധ്യതകളും ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications